താൾ:Jaimini Aswamadham Kilippattul 1921.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

332 അശ്വമേധം


ഒന്നിച്ചുലോകങ്ങളെല്ലാംദഹയ്ക്കുമാ റുന്നിച്ചകാണുംതദീയതേജസ്സു നാൽ സന്തപ്തനായുന്നുണ്ടായപേടികൊ ണ്ടന്ധത്വമുൾക്കൊണ്ടുവീർയ്യവുംകൈവിട്ടു ഹന്തതാനെത്രയുംശാന്തനാർയ്യമാ മന്തണാകാരംധരിച്ചധനഞ്ജയൻ ബീഭത്സുവോടുചൊല്ലീടിനാൻചൊല്ക്കൊണ്ടു ശോഭിച്ചിരിയ്ക്കുംമഹാവീരപാണ്ഡവ. നാരായണാസൂംപ്രയോഗിയ്ക്കൊലാവൊ നാരാണിതിന്റെമഹത്വംസഹായ്ക്കുവാൻ നേരോടിതർപ്പണംചെയ്തവേഗേനതു ണീരോദരംതന്നിലല്ലെങ്കിലിപ്പൊഴെ വെന്തുവീണീടുമെജീവിലോകംസർവ മെന്തുചൊല്ലാമിതിൻതേജോതിവൈഭവം ജ്വാലകൊണ്ടെല്ലാംദഹിയ്ക്കുന്നഞാനിതിൻ ജ്വാലകൊണ്ടേറ്റംദഹിയ്ക്കുമാറായഹൊ ഏതുമേതാപംസഹിയ്ക്കാവതല്ലിനി യ്ക്കേതുപാപംകൊണ്ടിതിന്നകപ്പെട്ടതും ശത്രുത്വമില്ലെഭവാനെന്നഭാവമുണ്ടെങ്കിലും മിത്രംഭവാനെന്നഭാവമുണ്ടെങ്കിലും സൂത്യനാംനീലദ്ധ്വജന്റെമുമ്പിചെയ്തു സത്യവാക്കാലൊഴിയ്ക്കാവതല്ലായ്കായാൽ യുദ്ധംഭവാനോടുചെയ്തുഞാൻവൈരിപോ ലിത്ഥംഭവദ്രോഹമാചരിച്ചീടിനേൻ എന്നമൂലംഞാൻകൃതഘ്നനായീടുമോ മുന്നമീമുഖ്യുമാംനാരായണാശൂഗം കാണിച്ചുവെങ്കിൽഞാനേല്ക്കുമോപിന്നോക്കി നാണിച്ചുപേടിച്ചുമാറാതിരിയ്ക്കുമൊ ശ്രീവാസുദേവൻഭവൽക്കരത്തിങ്കലി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/338&oldid=161199" എന്ന താളിൽനിന്ന് ശേഖരിച്ചത്