താൾ:Jaimini Aswamadham Kilippattul 1921.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                കിളിപ്പാട്ട്                                   331           

ന്ത്രാണകാർയ്യാർത്ഥമീക്കാണുന്നമൂർത്തിയെ

പ്രാർത്ഥിച്ചുപാർപ്പിച്ചസംശ്രിയിച്ചീടുവ നാർത്തിയ്ക്കുഭംഗംഭവിക്കുമേവർക്കുമെ സത്യവാക്യംകൊണ്ടുപാരംപ്രധാനനിൽ പ്രത്യയംപെട്ടന്നുവചേർത്തോരനന്തരം ക്ഷത്രിയശ്രേഷ്ഠൻമുഹൂർത്തവുംനിശ്ചയി ച്ചെത്രയുംഘോഷിച്ചുപുത്രിയാംസ്വഹായെ വഹ്നിയെക്കൊണ്ടുവേൾപ്പിച്ചുസന്തോഷിച്ചു മന്ദിരേജാമാതൃയുക്തനായ്മേവിനാൻ വ്പ്രവേഷത്തോടുകൂടവെവഹ്നിയും

 തൽപ്രകാരംവസിച്ചീടിനാനാലയെ
 തൻപ്രതിജ്ഞാവശാലായോധനതിന്നു

സമ്പ്രതിരാജനിർദ്ദിഷ്ടനായെത്തിനാൻ

 എങ്കിലോചോദിച്ചവൃത്തംസമസ്തവും
 ശങ്കപോവാനായഹംപറഞ്ഞീടിനേൻ
 വിഷ്ണുരാതാത്മജന്മാർവേഭവാനിനി
 കൃഷ്ണവൃത്താന്തംഗ്രഹിയ്ക്കുക്കെന്നങ്ങിനെ
 തോഷപൂർവംമുനിശ്രേഷ്ഠൻതഥാകഥാ
 ശേഷമയ്മ്പോടെപറഞ്ഞുതുടങ്ങിനാൻ
  പ്രാർത്ഥനപൂർവകംമാനിച്ചപേഷിച്ചു
 പ്രാർത്ഥനവ്വണ്ണംപറഞ്ഞതെപ്പേരുമെ
 ദിക്കരിച്ചേറ്റംകടുംതടുത്തീടുന്ന
 കർക്കശജാലനാമഗ്നിയേപാർത്തിട്ടു
  ക്രൂദ്ധനായർജ്ജുനൻകൊള്ളാമിതെന്നതി
  സ്പർദ്ധയോടുംവിചാരിച്ചതിവിദ്രുതം
  ഒക്കില്ലിനക്ഷമയെന്നുസങ്കൽപ്പിച്ചു
 പൊക്കിപിടിച്ചഗാണ്ഡിവത്തിലങ്ങിനെ
 നാരായണാസ്രൂമെടുത്തുതൊടുത്തതു
 നേരായവണ്ണംവലിയ്ക്കുന്നമുന്നമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/337&oldid=161198" എന്ന താളിൽനിന്ന് ശേഖരിച്ചത്