താൾ:Jaimini Aswamadham Kilippattul 1921.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

         കിളിപ്പാട്ടു്                                                               329

യെന്നെയുംഭസ്മീകരിയ്ക്കുവാനായവൻ വന്നുഭാവിച്ചുഞാനായൂർബ്ബലംമൂല മിന്നുചത്തീലെന്നറിഞ്ഞുകൊള്ളേണമെ ശാലികാദീനവാക്യംകേട്ടുശാന്തനാം നീലകേതുക്ഷമാപാലകൻചൊല്ലിനാൻ ഭദ്രേപരംതിയ്യുകണ്ടുപേടിയ്ക്കകൊ ണ്ടത്രേതിരിച്ചങ്ങുപോന്നുനീനിർണ്ണയം ചിത്രമോർത്താലിന്ദ്രജാലംപരഭൂമി ച്ചിത്രവേഗംതീർച്ചയാക്കിയാലാകുമൊ ശില്പമേറീടുംഗൃഹംദഹിപ്പിച്ചൊരീ സ്വല്പമായുള്ളപരീക്ഷണംപോരുമോ തെല്ലുനേരംകൂടിനില്ലുനീനിന്നുടെ കില്ലുപോയ്നല്ലവിശ്വാസംവരപംവരെ വ്രീളയോടുംതദാശാലികാചൊല്ലിനാൾ കേളിയേറുംനൃപാലോത്തംസരത്നമേ മത്സാഹസംക്ഷമിയ്ക്കേണംപരീക്ഷയി ലുത്സാഹമില്ലിനിയ്ക്കോർത്താലിനിദൃഢം ശങ്കയുംതീർന്നുപോയഗ്നിതന്നെവിപ്ര നെങ്കിലീദ്ദേവനായേകകപുത്രിയെ മന്ദഹാസംചെയ്തുതൽക്ഷണെമാന്യനാം മന്നവൻപാവകൻതന്നെവരുത്തിച്ചു ദഗ്ദ്ധമായിട്ടുള്ളശാലികാപത്തനം പുത്തനായ്മുമ്പോലെയാക്കിവച്ചങ്ങിനെ വന്നുരാജാന്തികേവഹ്നിയാംദേവനു മൊന്നുചൊല്ലീടിനാനപ്പൊഴേമന്നവൻ വഹ്നേഭവാന്റെകന്യയെനല്കുവ നിന്നേരമെന്നതിന്നില്ലകില്ലേതുമേ മന്ദേതരംഭവാൻവാത്സല്യമോടതി ന്മുന്നേമുദാസത്യമൊന്നുചെയ്യേണമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/335&oldid=161196" എന്ന താളിൽനിന്ന് ശേഖരിച്ചത്