താൾ:Jaimini Aswamadham Kilippattul 1921.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

         അശ്വമേധം                                                                                  328

സമ്മതംമേവരുത്തീടുകല്ലാതങ്ങു പെന്മണിത്തയ്യലാളെഗ്രഹിയ്ക്കാവതോ തൽഗിരംകേട്ടുകയർത്താശൂപാവകൻ തൽഗൃഹത്താങ്കൽപിടിച്ചകുത്തീടിനാൻ ജ്വാലകൾതട്ടിവിളങ്ങുന്നമാളിക ജാലവുംകേളികൾക്കുള്ളദേശങ്ങളും ശാലകളേറ്റംവിശാലകളെന്നല്ല ചാലവെഗോപൂരാട്ടാലസാലാദിയും സീമകൂടാതെവിശിഷ്ടങ്ങളായുള്ള ഹേമരത്നങ്ങളുംദിവ്യാംബരങ്ങളും വാമദേവാലേപവസ്തുക്കളാകുമ്പോ ളാമയംകയ്ക്കൊണ്ടുമാലോകരാകുവെ ഭീതിയോടുംകൂടിയോടിയെന്നാല്ലഹാ ഹേതികോലാഹലാകൂട്ടിനാരേവരും വീതിഹോത്രൻതടാനില്ലനില്ലെന്നണ ഞ്ഞാധിയോടുംപാഞ്ഞശാലികാദേവിയെ വസ്ത്രമഴിച്ചിട്ടുനഗ്നയായ്മണ്ടിനാ ളെത്രയുംനന്നായതെന്നായഹോചിലർ കിട്ടിയചേലകൊണ്ടൊന്നുടുത്തങ്ങിനെ തട്ടിയഭീതിയുംലജ്ജയുംപൂണ്ടവൾ കെട്ടഴിഞ്ഞിട്ടുള്ളകേശങ്ങൾചിന്നുമാ റൊട്ടുഴന്നോടിവിയർത്തുവേയർത്തങ്ങിനെ സത്വരംരോദനശബ്ദംപോഴിച്ചങ്ങു തത്വവിത്താകുംധരിത്രീന്ദ്രനെക്കണ്ടു വിദ്രുതംതീർക്കുമേദു:ഖംവിഭോഭവാൻ വിസ്തൃതതത്വംപൂണ്ടതീകൊടുക്കേണമെ എന്നുടെമന്ദിരംവെണ്ണീറുതന്നെയാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/334&oldid=161195" എന്ന താളിൽനിന്ന് ശേഖരിച്ചത്