താൾ:Jaimini Aswamadham Kilippattul 1921.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

           കിളിപ്പാട്ട്                                                                       327

പ്രത്യയംവഹ്നിയെന്നുണ്ടാവതെങ്ങിനെ എന്നമൂലംവഹ്നിയെന്നുവന്നീടുവാൻ ചിഹ്നമെന്താങ്കിലുംകാണ്യ്ക്കവേണമേ ശക്തിയോടെപ്പൊഴാവിപ്രവക്ത്രേനിന്നു കുത്തിയാളിപ്പുറപ്പെട്ടുതീയങ്ങിനെ എത്തിയമാത്യന്റെകൂർച്ചത്തിലായവൻ തത്തിയോടിത്തപ്തനാടകംദശാന്തരേ ഏവരുംശങ്കിച്ചകന്നുസഭ്യാദിക ളീവിശേഷംകണ്ടുമന്നവൻമന്നവ! വെക്കംപ്രയോഗിച്ചവഹ്നിസൂക്തത്തിനോ ലക്കണ്ടതിയ്യിനെശ്ശാന്താമാക്കീടിനാൻ പിന്നെയുണ്ടായവിനോദംമഹത്തരം തന്നെയുള്ളിൽധരിച്ചാലുംധരാപതേ സ്വാഹതൻമാതൃഷ്വസാവായ്ശാലികാ സാഹസത്തോടങ്ങുചെന്നുചൊല്ലീടിനാൾ മോഹനീയാംഗിയാംപുത്രിയെശ്രീഹവ്യ വാഹനെന്നോർത്തിദ്വിജന്നുനൽകീടൊലാ പ്രത്യക്ഷമീട്വിജൻകാണിച്ചതിയ്യിനാൽ പ്രത്യയംവന്നീലഞങ്ങൾക്കുഭൂപതേ പൊയ്യായവിദ്യയാമിന്ദ്രജാലംകൊണ്ടു ചെയ്യാമിതുംവണ്ണമാക്കെങ്കിലുംദൃഢം ശാലികേകൊണ്ടങ്ങുപോകുനീകല്യാണ ശാലിയാംവിപ്രനെസന്ദേഹമെവന്നിയെ ചൊന്നവണ്ണംപരീക്ഷിച്ചുനീബുദ്ധികൊ ണ്ടിന്നവനൊന്നറിഞ്ഞെന്നോടുചൊല്ലുക എന്നങ്ങയയ്ക്കയാലായവൾവിപ്രനോ ടൊന്നിച്ചുതന്നുടെമന്ദിരംപൂക്കുടൻ വഹ്നിയെന്നുള്ളവിശ്വാസംവരുത്തുന്ന ചിഹ്നമിന്നേരമെൻമുന്നമേകാണിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/333&oldid=161194" എന്ന താളിൽനിന്ന് ശേഖരിച്ചത്