<poem>
കിളിപ്പാട്ട് 325
പുണ്യകാമപ്രദൻദേവൻഹുതാശനൻ അങ്ങിനെചെയ്യാമതിന്നില്ലചാഞ്ചല്യ മംഗനെ!നിസമർപ്പിയ്ക്കതപസ്സിനി എന്നുനന്നായരുൾചെയ്തുവിളങ്ങുന്ന തന്നുടെവിപ്രവേഷത്തോടുകൂടവെ ചെന്നുരാജാലയേനീലദ്ധ്വജാന്തികെ നിന്നുകൊള്ളുന്നതിൻമുന്നമേമന്നവൻ കണ്ടെഴുന്നേറ്റുവന്ദിച്ചുനന്ദിചൊൽ ക്കൊണ്ടപീഠാഗ്രേവസിപ്പിചുസാദരം സല്ക്കരിച്ചാശുസമ്പൂജിച്ചുചോദിച്ചു ചൊല്ക്കലർന്നീടുംദ്വിജേന്ദ്രതേജോനിധേ എങ്ങുനിന്നാണീസമാഗമംതാവക മങ്ങുഞാനെന്തോന്നുചെയ്യേണ്ടുസാമ്പ്രതം വല്ലതുംകർയ്യമുണ്ടെങ്കിൽഭവാനാശു ചൊല്ലുകെന്നാലഹംചെയ്പൻയഥോചിതം മാന്തതരംരാജസംഭാഷണംശ്രവി ച്ചന്നേരമഗ്നിയാംദേവനോടിനാൻ കല്യബുദ്ധെനൃപ!കേൾഞാനിന്നുഗാ ണ്ഡില്യഗോത്രോത്ഭവനായുള്ളൊരന്തണൻ വ്യർത്ഥമല്ലന്റെസമാഗമംചിന്തിക്കി ലർത്ഥമുണ്ടൊന്നിങ്ങുനിന്നുസാദിക്കുവാൻ വന്നുകന്ന്യാർത്ഥിയായത്രഗേഹേവിള ങ്ങുന്നുവെല്ലോഭവൽപുത്രിയാംബാലികാ സന്ദേഹഹീനംതരേണംഭവാനവൾ തന്നെയിനിയ്ക്കങ്ങുദിയ്ക്കമേമംഗളം എന്നുകേട്ടപ്പോളുണർത്തിനാൻമന്നവ വഹ്നിയാംദേവനെകാമിച്ചിരിക്കുന്നു തന്ന്വിയാമായവളന്ന്യനെനോക്കുമോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.