താൾ:Jaimini Aswamadham Kilippattul 1921.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 27

ഭീമനോദേശത്തിങ്കലില്ലാത്തകർണ്ണാത്മജൻ
ബാലകൻ വൃഷദ്ധ്വജൻ വന്ദിച്ചു മന്ദം മഹീ-
പാലകൻ തന്നോടുണർത്തീടിനാൻ മടിയ്കാതെ
"പുണ്ഡരീകാക്ഷപ്രിയ പുണ്യപാത്രമേ മഹീ-
മണ്ഡലേശ്വരമാന്യാഗണ്യകാരുണ്യാംബുധെ
ചിന്തിയ്ക്ക് വേണ്ടാ ചെറ്റും നിന്തിരുവടിയ്ക്ക'ന്നു
സന്ധിയ്ക്കാത്തൊരുകാര്യം വന്നിട്ടില്ലതു തിട്ടം
എമ്പിതൃവ്യനെത്തുണച്ചീടുവാൻ ദ്വിതീയനാ
യമ്പിനോടെന്നെക്കൂടിയങ്ങയച്ചീടേണമേ
ബാലനെങ്കിലും യുദ്ധേനേർത്തിടും ശത്രുക്കൾക്കു
കാലനായീടുന്നഞാനങ്ങണഞ്ഞനന്തരം
ഭീമയായ്വരും സേനയോടുഞാൻ തന്നെനേരി-
ട്ടാമയം കൂടാതുഗ്രമായീടുമായോധനെ
യോധവീരന്മാരോടും വിദ്രുതം ഭദ്രാവതീ
നാഥനാം നൃപേന്ദ്രന്റെവെന്നുഌഅ കീർത്തിയോടും
പുഷ്കലാരാവം പൊങ്ങും വാദ്യാദിഘോഷത്തോടും
കയ്കലാക്കീടും ജയലക്ഷ്മിതന്നോടും കൂടി
കൊണ്ടിങ്ങുവന്നീടുവൻ ദിവ്യനാംഹയേന്ദ്രനെ
രണ്ടില്ലപക്ഷം ചെറ്റിപ്പാടവം പാർക്കേണമേ"
കർണ്ണജോദിതം കേട്ടുതുഷ്ടനാം ഭീമൻ ചെന്നാ-
"നുണ്ണി നിന്നുടെ വാക്യം യോഗ്യമെന്നിരിയ്ക്കിലും
നിർണ്ണയം നയം പൂണ്ടമന്നവൻ നിനയ്ക്കാതെ
നിന്നെയും രണത്തിന്നുപോവുകെന്നയയ്ക്കുമോ
കർൺനനാം നിന്നച്ഛനെകൊന്നുപോയഹോ പോരി-
ലണ്ണനെന്നറിഞ്ഞീടാതക്കണ്ടഞങ്ങൾക്കുള്ളിൽ
നിന്മുഖം കാണുന്നേരത്തുണ്ടാകുന്നൊരു നാണം
നിർമ്മലാകൃതെ കുറച്ചല്ലെന്നു ബോധിയ്ക്കേണം
എന്നതങ്ങിരിയ്ക്കട്ടെ ചത്തകർണ്ണനെക്കുറി-

ച്ചിന്നുമീഞങ്ങൾക്കുള്ള സങ്കടം ദിനന്തോറും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/33&oldid=213142" എന്ന താളിൽനിന്ന് ശേഖരിച്ചത്