താൾ:Jaimini Aswamadham Kilippattul 1921.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

        അശ്വമേധം                                                               318

മാഹേന്ദ്രവൈഭവകെയ്ക്കൊണ്ടുചൊല്ക്കൊണ്ട മഹീഷ്മതീപുരാധീശയങ്ങിനെ മാലറ്റവണ്ണംവിളങ്ങുംമഹീന്ദ്രനാം നീലദ്ധ്വജനുള്ളദേവീകുടുംബിനീ ജ്വാലയെന്നുള്ളവൾഗർഭംധരിച്ചിട്ടു ചാലവേപെറ്റൊരുകന്യാശിഖാമണീ സ്വാഹയെന്നുണ്ടായികണ്ടാകിലായവൾ മോഹിനീയാംഗീകുരംഗീവിലോചന പാലാഴിമണങ്കയാൽപോലെവിലാസിനീ നീലാളികേശിനീകല്യാണവാസിനീ ശീലാദിനിശ്ശേഷസൽഗുണോല്ലാസിനീ ബാലാതിസുന്ദരശ്രീമന്ദഹാസിനീ ശ്യാമളാപാംഗഭംഗ്യാലോകശാലിനീ കോമളാകാകളീകോകിലാലാപിനീ സോമരമ്യാനനാശോഭയേറീടുന്ന ഹേമരത്നലങ്ക്യതാംഗീദിവാനിശം ബോധാപ്രകാശനീനാനാവിനോദിനീ സാധുസ്വഭാവാസധാചാരതല്പരാ താതമാത്രാദിസംലാളനോൽഭൂതമാം സാതവുംകയ്കൊണ്ടുസൌധോപരിസ്ഥലേ ലേഖലോകാർഹയായ് നിത്യംനിശാധീശ ലേഖപോലെതാൻവളർന്നുവന്നിങ്ങനെ പന്തിരണ്ടാകുംവയസ്സിനെലംഘിച്ചു പന്തിനൊർക്കുംകൊങ്കകൊണ്ടുമാറുംതഥാ ശൃംഗാരമന്ദസ്മിതഭ്രൂലലാപാംഗി ഭൃംഗാനുലീലവിലാസേനവക്ത്രവും മങ്ങാതണിഞ്ഞുകൊണ്ടങ്ങിനെകാമനും ചങ്ങാതിയെകണ്ടിണങ്ങുംദശാന്തരേ നീലദ്ധ്വജൻഗൃപൻപുത്രിയെപ്പാർത്തിട്ടു ചേലൊത്തവണ്ണംനിരൂപിച്ചുമാനസേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/324&oldid=161185" എന്ന താളിൽനിന്ന് ശേഖരിച്ചത്