താൾ:Jaimini Aswamadham Kilippattul 1921.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26

അശ്വമേധം
 

വർജ്ജനീയമാംഗ്രാമേവത്തിയ്ക്കുംദ്വിജന്മാരും
ശൈവപൂജയുംവേദാഭ്യാസവുംകൂടാതുള്ള
ദൈവഹീനമാംദേശവാഴുന്നമൂഢന്മാരും
ചെല്ലുമാലോകങ്ങളിൽചെന്നുഞാൻവീണീടുവൻ
തെല്ലുമേപാർത്തീടാതെന്നുള്ളസത്യവുംചെയ്തു
മിണ്ടാതെനിന്നീടിനാനന്നേരംനരേശ്വര
നുണ്ടായചേതോവിഷാദത്തോടുമോതീടിനാൻ
ഗന്ധവാഹജബന്ധോബന്ധമെന്തേവംചൊൽവാ
നന്ധനല്ലല്ലോഭവാനത്രമേഭയോദയം
ശത്രുവിൻബലാബലാസ്ഥയെക്കാണുംമുമ്പി
ലിത്രസാഹസംനിനയ്ക്കാവതോവിഷാദംമേ
യുദ്ധത്തിൻഫലംമുമ്പിലിന്നവണ്ണമെന്നേവം
ചിത്തത്തിൽതീർച്ചപ്പെടുത്താവതോവൃകോദര
ക്ഷുബ്ധനാംഭവാൻചെയ്തവീരവാദംകൊണ്ടിതിൽ
തൃപ്തനായവന്നീലഞാൻതെല്ലുമെന്നറിഞ്ഞാലും
ത്വദ്വിചിന്തിതംചിത്രംശക്തനെന്നാലുംഭവാ
നദ്വിതീയനായ് ചെന്നാലാവതെന്താവാജിയെ
കൊണ്ടുപോന്നീടുംബലാലെന്നുതോന്നുന്നില്ലിനി
ക്കുണ്ടുവൈഷമ്യംപലതുള്ളിലങ്ങോർത്തീടണം
വൈഷ്ണവൻബലിഷ്ടനീയൌവനാശ്വനെന്നല്ലോ
കൃഷ്ണനാപിതാമഹൻകീർത്തിച്ചതാവാക്യത്തെ
അത്രകേട്ടീലേഭവാനായതെന്തോർത്തീടായ്പാ
നത്രവേഗത്തിൽജയിക്കാവതോപരന്മാരേ
ദൈവസങ്കല്പംതിരിയ്ക്കാവതോദർപ്പംകൊണ്ടു
കൈവരുന്നതോകാർയ്യമീവണ്ണമോർത്തീടാതെ
സ്പഷ്ടമീപ്രതിജ്ഞയുംചെയ്തല്ലോകഷ്ടംപരി
പ്ളഷ്ടമെൻചിത്തംചിഞാവഹ്നികൊണ്ടെന്നീവണ്ണം
ഭീമനോടല്പംപറഞ്ഞപ്പുറംനിനയ്ക്കുമ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/32&oldid=161180" എന്ന താളിൽനിന്ന് ശേഖരിച്ചത്