താൾ:Jaimini Aswamadham Kilippattul 1921.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                 കിളിപ്പാട്ട്                                                                                             313

ധാമാതിദീപ്തനാംപാവകദേവനെ താമസിയ്ക്കാതെവിളിച്ചുഭവാനാശു ഭീമരൂപംപൂണ്ടെരിഞ്ഞൂചെന്നിക്ഷണേ ശത്രുവൃന്ദംദഹിപ്പിച്ചുഭസ്മീകരി ച്ചത്രമേസങ്കടംതീർക്കുകെന്നിങ്ങിനെ കല്പിച്ചുറപ്പിച്ചുതത്രതൻപുത്രനോ ടൊപ്പിച്ചുവേഗാലയച്ചുതാനങ്ങിനെ വസ്ത്യമുൾപ്പുക്കിരുന്നീടിനാനന്നേര മത്യരംദീപ്തനായഗ്നിയാംദേവനും ഏറ്റംപുകഞ്ഞെരിഞ്ഞുൽസ്ഫുലിംഗങ്ങളോ ടൂറ്റംതികഞ്ഞകത്തികടുത്തങ്ങിനെ പൊട്ടിപടർന്നുചെന്നുഷ്ണമേറീടുന്ന മട്ടിൽക്കടന്നുപാർത്ഥന്റെസൈന്ന്യാന്തരെ ഹസ്തികൾതേരുകളശ്വങ്ങളാഹന്ത പത്തികളെന്നിവയെല്ലാംതെരുതെരു കത്തിനീറാക്കിത്തുടങ്ങിനാനന്നേര മിത്തിരിപോലുംപൊറുക്കുവാനാകാഞ്ഞു മണ്ടിനാർസർവ്വവുംകൈവെടിഞ്ഞേവരു മിണ്ടലോടമ്പരന്നെന്തൊരുവിസ്മയം വസ്ത്രകേശങ്ങളിലാളീചിലർക്കുതീ യത്രയല്ലംഗംകരിഞ്ഞുചിലർക്കഹോ ഭഗ്നരായീചിർവസ്ത്രംകളഞ്ഞിട്ടു നഗ്നരായീചിലരഗ്നിയെനീക്കുവാൻ ഹസ്തങ്ങൾകൊണ്ടുമേലൊക്കവെഹാഹേതി ചിത്തംകരിഞ്ഞിട്ടുതട്ടിത്തുടങ്ങിനാർ ഹസ്തിതേരശ്വാദിവാഹങ്ങളിൽനിന്നു പൃത്ഥ്വിയിൽചാടിയങ്ങോടീനാർപലർ ഒന്നിച്ചകാലാൾകളായുധംകൈവിട്ടു ചിന്നിച്ചമഞ്ഞുനിലവിളിച്ചോടിനാർ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/319&oldid=161179" എന്ന താളിൽനിന്ന് ശേഖരിച്ചത്