താൾ:Jaimini Aswamadham Kilippattul 1921.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

        കിളിപ്പാട്ട്                  305

മസൂരത്നംപണ്ടുവാങ്ങിച്ചവിശ്രുതൻ ശക്രപുത്രൻമഹാശക്തൻമഹാരഥൻ ചക്രപാണിപ്രിയൻപാർത്ഥനെന്നുംബലാൽ ധന്ന്വിയായുള്ളിവൻതന്നോടുചാഞ്ചല്യ മെന്നിയേനേർത്തുനില്പാനുള്ളധൈർയ്യവും പിൻമടങ്ങാതുള്ള യുദ്ധകൌശല്യവും സമ്മതംചേരുന്നശക്തിയുംയൂക്തിയും മററുമോരോമഹത്വംകലന്നിടർ ചെററുമേചേരാതിരിപ്പോരുമന്നവൻ ക്ഷത്രിയന്മാരിലുണ്ടെങ്കിലീവാജിയെ ച്ചിത്രമാംവണ്ണംപിടിച്ചുബന്ധിച്ചവൻ നല്ലപോർചെയ്യണേമെന്നുംനിരൂപിയ്ക്കി ലില്ലതിന്നാർക്കുംപടുത്വമെന്നാകിലോ രാജത്വവുംവിട്ടുനാടുംനഗരവും തേജസ്സുതേടുന്നരത്നഭണ്ഡാരവും ദണ്ഡനീത്യാധിപത്യാദിക്രമങ്ങളും ദണ്ഡഹസ്താത്മജൻതന്റെറകീഴായെന്നു ഇന്നുടൻകീഴടങ്ങീടുന്നവാചകം കണ്ടുതാനൊക്കവെവായിച്ചനന്തരം കുണ്ഠഭാവംവിട്ടനീലദ്ധ്വജാത്മജൻ വത്സനായുള്ളവൻപുഞ്ചിരിക്കൊണ്ടാശ്രു ഭത്സനംചെയ്തിങ്ങുവാങ്ങിനിന്നിട്ടടൻ മൂക്കത്തുകൈവിരൽവെച്ചുചൊല്ലീടിനാൻ മൂക്ക്ഖത്വമോർത്താലിതെത്രയുംവിസ്മയം കഷ്ടംമഹാകുഷ്ടമയ്യോയുധിഷ്ഠിര നൊട്ടുംവിചാരമില്ലാതകണ്ടിങ്ങിനെ ക്ലിഷ്ടനായുള്ള താനേററമിക്കാലമുൽ ക്കൃഷ്ടനാണെന്നുസങ്കല്പിച്ചുമാനസെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/311&oldid=161171" എന്ന താളിൽനിന്ന് ശേഖരിച്ചത്