<poem>
അശ്വമേധം 304
മങ്കമാർകൈമുദ്രചേർന്നുള്ളമാലേയ കുങ്കുമാലേപവുംമെയ്യിൽസുശോഭനം മിന്നുന്നവർണ്ണങ്ങൾപൂണ്ടുള്ള പൊൻപത്ര മൊന്നുണ്ടുകാണുന്നുബദ്ധമായിനെറ്റിമേൽ എന്തിതിൽചൊല്ലുന്നതെന്നുവായിച്ചുതാ നന്തരംകൂടാതറിഞ്ഞീഹയേന്ദ്രനെ കൈയ്ക്കൊൾകവേണമേയെന്നുടെവാക്കിനാ ലുൾക്കൌതുകംമേഫലിപ്പിയ്ക്കവേണമേ എന്നിവണ്ണംകേട്ടുഴുറേറാടെഴുന്നേററു നിന്നുനേരെനരെന്ദ്രാത്മജൻനോക്കിനാൻ മുന്നിലന്നേരംഹയേന്ദ്രനെക്കണ്ടങ്ങു ചെന്നുചേതോരസത്തോടുംപതുക്കവെ ദക്ഷിണശ്രീകരംകൊണ്ടുകേശേപിടി ച്ചക്ഷിതിസ്ഥാനത്തിൽനിർത്തിയഥാക്രമം ഫാലസ്ഥപത്രവർണ്ണങ്ങളെപ്പാർത്തിട്ടു ചേലൊത്തമ്റുവായിയ്ക്കംദശാന്തരെ ഭാരതശ്രീകുലക്ഷീരാബ് ധിചന്ദ്രനായ് ഘോരവൈരിദ്ധ്വാന്തസൂർയ്യനായാർയ്യനായ് കീർത്തിപ്രതാപാദിസർവ്വപ്രഭാവസം പൂർത്തിപ്രകാശനായ് വാഴുംയുധിഷ്ഠിരൻ അച്ശശീലൻപാർത്ഥനാർത്തനാകാതമാ റശ്വമേധംയാഗമാചരിച്ചീടുവാൻ നിശ്ചയംചെയ്തുദീക്ഷിച്ചീഹയേന്ദ്രനെ ദിഗ്ജയംചെയ്യുവാൻവിട്ടുവെന്നുംസദാ രക്ഷണംചെയ്യുവാൻകൂടെവരുന്നവ നക്ഷയോത്സാഹാദിവിക്രമാഡംബരൻ മുക്കണ്ണമൂർത്തിയോടേററുയുദ്ധംചെയ്തു മുഷ് ക്കുംപരാക്രമപ്രൌഢിയുംകാണിച്ചു ശത്രുഹിംസാർത്ഥമായ്മ്മാശുപതാഖ്യമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.