<poem>
കിളിപ്പാട്ട് 301
വർഗ്ഗാദിശോഭിതംവീരപ്രഗോപിതം നിത്യോത്സവാന്വിതംനിർമ്മലാലങ്കര മത്യുജ്ജ്വലംസർവ്വശൃംഗാംപൂരിതം വാമദേവൻഭഗവാനെഭയപ്പെട്ടു കാമദേവൻമണ്ടിവന്നീപ്പുരാന്തരേ മേവുന്നിതെന്നുതോന്നുന്നുമേകാരുണ്യ ലാവണ്യലക്ഷ്മീവിലാസംവിളങ്ങവേ വേഷസാമ്രാജ്യംകലർന്നുകൊണ്ടാടുന്ന യോഷമാരുംപുമാന്മാരുംവസിയ്ക്കുന്നു എങ്കിലീനീലദ്ധ്വജാത്മജൻവ്വീയ്യവാൻ തിങ്കളോടൊക്കുംപ്രകീർത്തിപ്രകാശവാൻ സുന്ദരൻനാമ്നാപ്രവീരൻയുവാമഹാ സുന്ദരസ്ത്രീരത്നയുക്തനായിത്തരം പുഷ്പിതോദ്യാനംപ്രവേശിച്ചുസെരേഭ്യ മുല്പതിയ്ക്കുംലതാദേശങ്ങൾതോറുമേ കാളിയുണ്ടാകുന്നകൌതൂഹലംകൊണ്ടു കേളിയുംചെയ്തൂരമിച്ചുരസിച്ചവർ പൊൻപ്രകാശംപൂണ്ടപൂക്കളോടൊത്തൂള്ള ചെമ്പകത്തിന്റെചുവട്ടിൽസുഖസ്ഥലേ ചൊല്ക്കൊണ്ടൊരാസനംപുക്കിരുന്നീടിനാൻ മയ്ക്കണ്ണിമാരായമങ്കമാരപ്പൊഴെ ചന്ദ്രനെത്താരകാമണ്ഡലംപോലങ്ങു ചെന്നവൻതന്നെച്ചുഴന്നൂനൃപോത്തമ! ശ്യാമകൾചാർവ്വംഗികൾവരവർണ്ണകൾ താർമകൾപോലുള്ളഗൌരികളെന്നിവർ രാമകളേവരുംഭാവിച്ചുസേവിച്ചു കാമകളേബരനാകുംപ്രവീരനും നല്ലസന്തോഷവുംശൃംഗാരവുംകല ന്നുല്ലസിച്ചുകൊണ്ടുപുഞ്ചിരിയിട്ടുടൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.