താൾ:Jaimini Aswamadham Kilippattul 1921.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

         കിളിപ്പാട്ട്                              293

ചിത്തപ്രസാദം വഹിക്കുന്നനൊമ്മളിൽ ബുദ്ധിഭ്രമംവേണ്ടചെറ്റുമിനൊമ്മളാ പത്തിൽപ്രഃവശികയ്കുകില്ലെന്നുനിർണ്ണയം ചൊല്ലിനാൾകുന്തിയന്നേരംസമാശ്വസി ച്ചില്ലനിക്കീവണ്ണമെങ്കിൻഭ്രമംശ്രമം ശത്രുവീരന്മാരിൽനിന്നീവ്രഷദ്ധ്വജൻ എത്രയുംപാലനീയൻബാലനാകയാൽ തദ്രക്ഷണംപെയ്കതദ്വിയോഗോദയേ ഭദ്രക്ഷയംനമുക്കെന്നുബോധിയ്കനീ വല്ലതുംബാലന്നുദുർഘടംപറ്റിയാ ലല്ലലാകുംശോച്യമാകുമീയാഗവും എങ്കിൽഗമിക്കുനീസംക്രന്ദനാത്മജ ശങ്കിയ്കവേണ്ടഭവിയ്ക്കുംശുഭംതവ സങ്കടംവിട്ടിഹയത്തെയുംപാലിച്ച തങ്കലുണ്ടാകുംജയത്തെയുംപ്രപിച്ചു വന്നുചേർന്നാലുംഹരിസ് മ്രതിയുള്ളവ ർക്കെന്നുമെങ്ങുംഭവിക്കില്ലാപരാജയം ജന്തുവ്രന്ദത്തെഹനിയ്ക്കുന്നതുംഹരി ബന്ധുഭാവംപൂണ്ടുകാക്കുന്നതുംഹരി തല്പദംസന്തതംചിന്തിച്ചുകൊൾകനീ യുൾഭയംസർവംനശിയ്ക്കുമെന്നിങ്ങിനെ ചൊല്ലുള്ളപാർത്ഥൻനിവർചനന്തരം ചിന്മയാത്മാനാകുമംബുജനേത്രനു ള്ളമ്മയാംദേവകീദേവിയേയുംമുദാ ശിഷ്ടയായുള്ളവസിഷ്ഠകുഡുംബിനീ തുഷ്ടയായ്പാഴന്നൊരത്രികുഡുംബിനീ എന്നുള്ളരണ്ടുതപസ്വിനിമാരെയു മെന്നല്ലരുഗ്മിണിദേവിയേയുംതഥാ,












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/299&oldid=161156" എന്ന താളിൽനിന്ന് ശേഖരിച്ചത്