താൾ:Jaimini Aswamadham Kilippattul 1921.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

          കിളിപ്പാട്ട്                                  291

ദുഷ്കൃതമോമകംദുർവ്വാരമീശ്വര ക്ഷത്രവീരന്മാരസംഖ്യംക്ഷമാതലെ ശത്രുഭാവംപൂണ്ടെതൃക്കുവാനാഹവെ ഹന്തനീയേകാൻജയിയ്ക്കുന്നതെങ്ങിനെ ചിന്തയെന്മാനസെചെറ്റല്ലപൈതലെ ധർമ്മജന്മാവിൻനിയോഗംനിമിത്തമി ന്നെന്മകൻദിഗ്ജയംചെയ്യുവാനിങ്ങിനെ ധർമ്മഭാവംകൊണ്ടുപോകുന്നിതെങ്കിലോ നിന്മഹാസാഹായ്യമാചരിച്ചീടുവാൻ എത്രപേർപോരുംഭടന്മാരിവരേവ രെത്രയുണ്ടാകുംപടതടവെന്നിയെ സ്നിഗ്ദ്ധനാമഗ്രജൻകല്പിച്ചതെന്തുസു ന്നിഗ്ദ്ധന്കാതെകഥിക്കുകെന്നോടുനീ കുന്തീഗിരംകേട്ടുണർത്തിച്ചപാർത്ഥനും സന്തോഷമുൾക്കൊണ്ടുകേട്ടാലുമംബികെ സന്താനവൃക്ഷംതൊഴുംകാമദായകൻ ചെന്താമരാക്ഷൻനമുക്കുള്ളനായകൻ മത്സഹായാർത്ഥംസമർത്ഥഭാവംചേർന്ന വത്സനാംപ്രദ്യുമ്നനെന്നതൻപുത്രനെ മുന്നമേതന്നെവിളിച്ചുനിയോഗിച്ചു മന്ദനാകാതെന്റെശാസനംകൊണ്ടുടൻ സ്യന്ദനംകേറിജ്വലിച്ചുഗമിയ്ക്കുകെൻ നന്ദനയജ്ഞാശ്വരക്ഷണംചെയ്യുവാൻ നിന്നുടെവിക്രമംകാട്ടിത്തുണച്ചോത്തു നിന്നുകൂറോടുമീമിത്രമാംപാർത്ഥനെ വന്നണഞ്ഞീടുന്നയുദ്ധേമുതൃന്നെന്നെ യെന്നപോലകാത്തൂകൊള്ളുകീദിഗ്ജയേ മത്സഖൻമാന്യനീപാർത്ഥൻനരോത്തമൻ മത്സമൻമൽപ്രാണനെന്നുംഗ്രഹിയ്ക്കനീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/297&oldid=161154" എന്ന താളിൽനിന്ന് ശേഖരിച്ചത്