Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                    അശ്വമേധം               286

മന്ദാകിനീമുഖ്യതീർത്ഥതോയംകൊണ്ടു മന്ദേതരംകുളിപ്പിടച്ചുകളേബരെ കുങ്കുമംസ്തു്രികാചന്ദനാഗരു പങ്കമീവസ്തുക്കളെച്ചാർത്തിയങ്ങിനെ വെഞ്ചാമരത്തെയുംചേർത്തുകണുസ്ഥലെ പൊൻച്രുരത്നാദിമാലാകലാപവും ഇത്തരംനന്നായണിഞ്ഞുകൊണ്ടങ്ങുചെ ന്നദ്ധ്വരസ്ഥാനത്തിലഗ്നികുണ്ഡാന്തികെ നിർത്തിയവ്വണ്ണംഗുരുപ്രോക്തമാർഗ്ഗേണ ഭക്തിയോടുംഭദ്രസങ്കല്പപൂർവ്വകം ഗന്ധപുഷ്പപാക്ഷതധൂപടീപങ്ങൾകൊ ണ്ടന്ദരംചേരാതവണ്ണമാരാധിച്ചു തമ്പ്രതാപപ്രഭാവാദിനിശ്ശേഷവും സംഭ്രമംകൈവെടിഞ്ഞുള്ളോരുദ്ദേശവും വർണ്ണഭംഗ്യാവിലേപിച്ചുള്ള വയ്മ്പെഴും സ്വർണ്ണപത്രംലലാടസ്ഥലെകെട്ടിച്ചു സാവധാനംദിവ്യശക്ത്യർത്ഥമായ്സർവ്വ ദേവതാവാഹനംചെയ്തുയഥാവിധി ചട്ടറ്റയാഗാഗ്നികുണ്ഡത്തെയുംമൂന്നു വട്ടംപ്രദക്ഷിണംചെയ്യിച്ചുമെല്ലവെ മംഗളാശീർവാദവേദഘോഷങ്ങളു മെങ്ങുമേകേൾക്കുംജയജയശബ്ദവും തുംഗമാകുംകൃഷ്ണകൃഷ്ണേതിശബ്ദവും പൊങ്ങുമാരോമലാംശംഖാരവങ്ങളും തിങ്ങിനപഞ്ചവാദ്യാദിശബ്ദങ്ങളു മിങ്ങിനെഘോഷംമുഴങ്ങുദശാന്തരെ ഭംഗിയോടുംപുറത്തയ്ക്കങ്ങുകൊണ്ടുവ ന്നങ്ങിനെമിന്നുമതുരംഗരത്നത്തിനെ പത്തുമെട്ടുംവാദ്യമുള്ളതെല്ലാംമുറ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/292&oldid=161149" എന്ന താളിൽനിന്ന് ശേഖരിച്ചത്