താൾ:Jaimini Aswamadham Kilippattul 1921.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 285

കണ്ടവകാലാളുകൾപലകാവുകൾ കൊ​ണ്ടും ശിരസ്സുകൾകൊണ്ടുംചുവന്നിങ്ങു കൊണ്ടുവന്നിട്ടുള്ള വിത്തം ബഹുവിധം കണ്ണാലശേഷവും കണ്ടു സന്തോഷിച്ചു ഭണ്ഡാരപാത്രത്തിലാക്കിച്ചു പാണ്ഡവൻ നന്നായമർന്നാരമന്ദാരുമോദേന പിന്നെയണഞ്ഞോരുപൗർണ്ണമാസീദിനെ വന്നവേദവ്യാസനായ മുനീന്ദ്രനു മിന്ദിരാവാസനാംശ്രീവാസുദേവനും ഒന്നായമർന്നരുൾചെയ്തയാലവ്വണ്ണം മഹ്നായ വിപ്രർഷിനണ്ഡലംചൂഴവെ ധർമ്മജ്ഞനാം നൃപൻ പാഞ്ചാലപുത്രിയാം ധർമ്മപത്ന്യാസമം സംമജ്ജനചെയ്തു ചാല വെപാരം വിശുദ്ധനായദ്ധ്വര ശാലയിലങ്ങകംപൂക്കുപതുക്കവെ ന സ്തുലശ്രിഹോമകാര്യത്തിനായുള്ള വസ്ത്രജാലത്തെയൊരുക്കിവച്ചങ്ങിനെ ഹോമകുണ്ഡത്തിങ്കലഗ്നിയെക്കത്തിച്ചു സോമവംശേശ്വരൻചൊവ്വൊടുതന്നുടെ പത്നിയോടൊന്നിച്ചു പാരംജ്വലിക്കുന്നൊ രഗ്നിയെസ്സാക്ഷിയാക്കിക്കൊണ്ടുതൽക്ഷണെ തന്ത്രപൂർവ്വംവ്യാസജിഹോപതിഷ്ടമാം തന്ത്രമോടുംവേണ്ട കർമ്മങ്ങളെച്ചെയ്തു ശുദ്ധമായീടൂംവ്രതത്തോടുമാര്യയാ മദ്ധ്വരദീക്ഷയെകൈക്കൊണ്ടനന്തരം മോദത്തിനെത്രയും ഹേതുക്കളാകുന്ന വാദിത്രവാദ്യാദിനിർഘോഷപൂർവ്വകം കുന്ദകുർപ്പൂരാദി വർണ്ണപൂരം വഹി

യ്ക്കുന്നചൊല്ലേറുംതുരംഗപ്രവീരനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/291&oldid=161148" എന്ന താളിൽനിന്ന് ശേഖരിച്ചത്