താൾ:Jaimini Aswamadham Kilippattul 1921.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 284

ഭൃത്യരെക്കൊണ്ടെടുപ്പിച്ചിങ്ങുകൊണ്ടുവ ന്നത്യരംസൂക്ഷിച്ചുയാഗവും ദീക്ഷിച്ചു കർമ്മങ്ങളെല്ലാംകഴിച്ചു യഥാവിധി കന്മഷം വേർപെട്ടദിഗ് ജയംചെയ്യുവാൻ ലക്ഷണം കൂടും തുരംഗരത്നത്തിനെ രക്ഷണത്തിന്നുള്ളശൂരനോടൊന്നിച്ചു നല്ല ലഗ്നേവിട്ടയയ്ക്കേണമെങ്കിലേ കില്ലകന്നീടും ജയംഭവിപ്പൂ നൃപ കൈതവം കൂടാതീവണ്ണംകനിഞ്ഞരുൾ ചെയ്തവ കേട്ടുയുധിഷ്ഠിരൻ ഭ്രപതി കമ്പമില്ലങ്ങിനെത്തന്നെചെയ്യാമനു കമ്പയുണ്ടാകേണനെന്നുണർത്തീടിനാൻ നന്നിതെന്നപ്പോൾമറഞ്ഞൂമുനീന്ദ്രനും മന്നവകേൾക്കുക പിന്നെശുഭോദയെ പാണ്ഡവന്മാരവർപുണ്ഡൂകാക്ഷന്റെ പൂർണ്ണമാം സമ്മതം വാങ്ങിച്ചു വിദ്രതം വൻപടയോടും പുരോഹിതൻ മുമ്പായ വയ്മ്പുകൂടും വിപ്രജാപതിയോടും തഥാ മിത്രഭൃത്യാദിയോടുംപുറപ്പെട്ടു പോ യത്രചെന്നദ്രിയെക്കണ്ടുയഥാവിധി ഭദ്രം ഭവിക്കുവാൻ തത്രത്യനായുള്ള രുദ്രനെപ്പൂജിച്ചു തൽപ്രസാദത്തിനാൽ മന്നിടം കുത്തിക്കുഴിച്ചു മഹത്തായ പൊന്നിടചേർന്നനിധിദ്രവ്യമാകവെ ഒന്നൊഴിയാതിങ്ങെടുത്തു കടുത്തോരു കന്നുപോലെ കൂട്ടിയത്ഭുതംകയ്ക്കൊണ്ടു ഒട്ടകം ഗർദ്ദഭം നല്ല കുതിരകൾ ചട്ടകന്നുള്ളോരുവണ്ടികളിങ്ങിനെ

കണ്ട വാഹങ്ങളിൽ കേറ്റിയും ശേഷിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/290&oldid=161147" എന്ന താളിൽനിന്ന് ശേഖരിച്ചത്