താൾ:Jaimini Aswamadham Kilippattul 1921.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

278 അശ്വമേധം കില്ലകന്നുടൻകോട്ടയ്കുള്ളിലായനന്തരം വയ്മ്പടകൂട്ടങ്ങളെനിർത്തിച്ചൂനൃപോത്തമൻ വമ്പരാംപ്രർദ്യുമ്നാദിവീരരെയഥോചിതം വാഹനങ്ങളിൽനിന്നുമന്ദമങ്ങളിൽക്കൂടിത്തന്നെ മോഹനങ്ങളാംപ്രദേശങ്ങളിൽക്കൂടിത്തന്നെ കൊണ്ടുചെന്നിടുംവിധൌകോലുന്നകൌതൂഹലം കൊ​ണ്ടുമുതൽക്കൊലാഹലംകണ്ടുകൊള്ളുവാൻവേണ്ടി ജാതിനാലിലുമുള്ളലോകർവന്നണഞ്ഞണ ഞ്ഞോതിയാലൊടുങ്ങാത്തവണ്ണമേപരസ്പരം തിക്കിയുംതിരക്കിയുമേകചേതസാപല ദിക്കലുംനിറഞ്ഞുനിൽക്കുന്നവരതിൻമധ്യേ പണ്ടൊരിക്കലുംകാമാതുള്ള പുണ്യവാൻമാരാം കൊണ്ടൽ വർണന്റെ സുഹൃൽ പുത്രാദി ലോകങ്ങളെ കൊണ്ടൽ വർണനാം സാക്ഷാൽ ഈസ്വരനോടും കൂടി കണ്ടകം തെളിഞ്ഞാത്മ കണ്ടകം കലവർന്നർ വന്ദനം സമർപ്പിച്ചു വന്ന വിസ്മയത്തോടെ വർണ്ണനം ചെയ്യും മഹാ മംഗളാരവത്തോടും ചന്ദനാദികൾ ഗന്ധവസ്തുക്കൾ ധൂപിച്ചേറ്റ മൂന്നാമത്താകും ധൂമസ്തോമ സൌരഭ്യത്തോടും മസ്തകസ്ഥലങ്ങളിൽ ദേവസഞ്ചയം പെയ്യും സ്വസ്തരു പ്രസൂനങ്ങളെന്ന് തോന്നീടും വണ്ണം ചിക്കെന്നു പൊക്കം കൂടും മാളികസ്ഥലേ വാഴും മയ്ക്കണ്ണിമാരായുള്ള മങ്കമാർ കരങ്ങളാൽ വാരി വർഷിയ്ക്കും മുക്തലാജാദി മേളത്തോടും ദ്വാരി ച്ചെന്നപ്പോളങ്ങു ദേവസ്ത്രീജനം പോലെ വാരിജാക്ഷികൾ ചമഞ്ഞാഭയാ നിൽക്കുന്നവർ ഭൂരി മംഗളാചാരം പോലെ വന്നെതിരേറ്റു ഹസ്തങ്ങൾ തോറും ബാലഭാസ്ക്കര ബിംബം പോലെ

സംസ്തങ്ങളായി മിന്നും പൊൻമണിത്താലങ്ങളിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/284&oldid=161140" എന്ന താളിൽനിന്ന് ശേഖരിച്ചത്