താൾ:Jaimini Aswamadham Kilippattul 1921.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

276അശ്വമേധം നിന്നവീരനെപ്പുണർന്നിത്തരംചൊല്ലീടിനാൻ പഞ്ചമൻഭവാനെന്റെസോദരന്മാരിൽദൃഢം ചഞ്ചലംവേണ്ടാകൃഷ്ണമൂർത്തിയെന്നതുരോലെ മദ്യജ്ഞകാര്യംനടത്തീടണംതുണയ്ക്കുവാ നുദ്യുക്തനായിക്കൊണ്ടെന്നന്തികേവർത്തിയ്ക്കേണം ത്വല്പുരംതന്നെമമസ്ഥാനമെന്നോർത്തീടേണം കെല്പുകൂടീടുംകൃഷ്ണഭക്തപാർത്ഥിവോത്തമ ധർമ്മജന്മാവാലിത്ഥമുക്തനായവൻമോദാ ലുന്മനസ്സായിട്ടുടൻഭീമപാർത്ഥന്മാരേയും പ്രദ്യുമ്നനേയുംപുണർന്നോതിനാൻനൃപേന്ദ്രനോ ടുദ്യംമഞ്ജുളോക്തികൊണ്ടുത്തമൌഖിലാത്തംസമെ ചൊല്ലെഴുംയുധിഷ്ഠിരോർവ്വീപതെനിത്യംരമാ വല്ലഭൻഭവൽപാണിവശ്യനായിരിക്കുമ്പോൾ അന്ന്യാനുകൂല്യംകൊണ്ടുകാര്യമില്ലെന്നാകിലു മന്ന്യൂനമാകുന്നമാറാകുന്നതെല്ലാംചെയ്യാം യുദ്ധമുണ്ടാകുംനാളിലെന്നുടെകരങ്ങളു മുത്തമാംഗവുംപതിപ്പിയ്ക്കുവാൻഭവാനായി എന്തിതില്പരംവേണ്ടതെന്നുകേട്ടെല്ലാവരും പൊന്തിവന്നീടുംസന്തോഷാംബുധൌമുങ്ങീടിനാർ കർണ്ണനന്ദനൻതദാസർവ്വവീരന്മാരെയും വെന്നനന്തരംവീണ്ടദിവ്യനാംഹയേന്ദ്രനെ തത്സഭാന്തരെകൊണ്ടുചെന്നങ്ങുനിർത്തീടിനാ നത്സവംവരുംവണ്ണംധർമ്മജാഗ്രത്തിൽതന്നെ മസ്തകംകനിഞ്ഞുകൂപ്പീടിനാൻകനിഞ്ഞുടൻ ചിത്തകന്മഷംവെടിഞ്ഞുള്ളധർമ്മജൻനൃപൻ സ്നിഗ്ദ്ധനായേറ്റംതെളിഞ്ഞോതിനാൻകുമാരക യുക്തമെത്രയുംചിത്രംനീചെയ്തകൃത്യംസത്യം ത്വൽബലംനിമിത്തമീദൈത്യരാനുജനുമിപ്പോൾ

മൽബന്ധുഭാവംപ്രാപിച്ചീടിനാനെല്ലാംകൊണ്ടും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/282&oldid=161138" എന്ന താളിൽനിന്ന് ശേഖരിച്ചത്