താൾ:Jaimini Aswamadham Kilippattul 1921.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

275കിളിപ്പാട്ട് യാതൊരീശ്വരൻപ്രസാദിയ്ക്കയാൽത്രിവിഷ്ടപെ മേദുരപ്രഭാവനാംവാസവൻദിവാനിശം ശോഭനാകാരംപൂണ്ടുദേവസ്ത്രീരത്നങ്ങളെ ക്ഷോഭമെന്നിയെഭുജിച്ചേറ്റമാനന്ദിയ്ക്കുന്നു ദേവനാജഗന്നാഥനല്ലയോധരിത്രിയിൽ ഗോപനായ്പിറന്നിട്ടുകുബ്ജയെഭുജിയ്ക്കുന്നു നാനാജാതിയിലുള്ളരത്നസഞ്ചയംകൊണ്ടു താനായിവണ്ണംവിശ്വംപോഷിപ്പിയ്ക്കുന്നകൃഷ്ണൻ പാർത്ഥവല്ലഭാശാകലേശവുംസുദാമാവാ മാർത്തനങ്ങളുണ്ടാക്കിയോരത്യല്പസക്ക്തുക്കളും വിശന്നുംകൊണ്ടുചെന്നിട്ടിരന്നുവാങ്ങിച്ചുതാ നശിച്ചുസന്തോഷവുംവഹിച്ചുവസിയ്ക്കുന്നു ധർമ്മനിഷ്ഠയാകൃഷ്ണസേവകന്മാരായവർ ധർമ്മപൂർവ്വകംദിവ്യലോകങ്ങൾതോറുംപുക്കു നന്ദനംമുതൽക്കുള്ളോരുദ്യാനദേശങ്ങളിൽ ചെന്നണഞ്ഞേറ്റംചേരുംക്രീഡനംചെയ്തീടുന്നു സതതംകൃഷ്ണൻകൃഷ്ണതുളസീവനങ്ങളി ലതനുപ്രസാദമോടനിശംരമിയ്ക്കുന്നു വർണ്ണനംചെയ്താലൊടുങ്ങില്ലകൃഷ്ണോദന്തംകേ ളെണ്ണമറ്റിരിയ്ക്കുന്നതൽഭുതംതന്നെ എന്നുചൊല്ലുന്നോരനുസാല്വനാംസ്വഭക്തനെ തന്നുടെവക്ഷസ്ഥടേചേർത്തുകാരുണ്യത്താലെ നന്ദനന്ദനൻപുണർന്നീടിനാനന്നേരമാ നന്ദതുന്ദിലാത്മാവായിവന്നരോമാഞ്ചത്തോടെ കുമ്പിടുന്നവൻതന്നെഗക്ഷമാംകയ്യുപിടി ച്ചമ്പിനോടഖണ്ഡനിമണ്ഡജദ്ധ്വജൻദേവൻ ധർമ്മപുത്രനെക്കാണിച്ചിന്നിവൻനമുക്കുള്ള നന്മനൽകീടുന്നവനെന്നുകേൾപ്പിയ്ക്കുംവിധൌ

മന്നവൻകൃതാന്തജൻതൻപദംകുമ്പിട്ടങ്ങു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/281&oldid=161137" എന്ന താളിൽനിന്ന് ശേഖരിച്ചത്