Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

274അശ്വമേധം ച്ചല്ലിന്നുപാർത്താലിനിയ്ക്കാശ്ചര്യംമഹാമതെ സർവ്വഗോവീശേഷനാംകൃഷ്ണന്റെപാർശ്വേശേഷൻ നിർവ്വഹിയ്ക്കുമോഗിരംമൂകനായിവന്നീടുമേ മറ്റുയോഗീന്ദ്രന്മാരുംമിണ്ടുകില്ലഹോഭവാൻ ചെറ്റുമേശങ്കിക്കുന്നില്ലത്ഭുതംയശോനിധേ വിത്തമൻസാല്വാനുജൻചൊല്ലിനാൻവൃഷദ്ധ്വജ ചിത്തവിസ്മയംഭവദ്വാക്യംകേട്ടിനിയ്ക്കിപ്പോൾ ഹരിയെനേരിട്ടുകണ്ടതിനാലിനിയ്ക്കേവ മരിയവാക്കുണ്ടായെന്നറികമഹാമതേ ധ്രുവനാമുത്താനപാദജനീഹരിയല്ലേ ധ്രുവമാംപദംകൊടുത്തരുളിമഹോന്നതം ത്വൽസമക്ഷത്തിൽകൃഷ്ണമൂർത്തിയെസ്തുതിക്കുന്നേൻ വത്സമദ്വചസ്സിന്നുവൈശിഷ്ട്യംഭവിയ്ക്കട്ടെ ശാസ്ത്രധൃക്കല്ലെലോകസൃക്കല്ലേഘനശ്യാമ ഗാത്രനായിവിളങ്ങുമീദേവനീദൃശൻഹരി ജന്യമണ്ഡലംവിട്ടുപോയിമൽപ്രഹാരത്താ ലന്ന്യവീരന്മാരുടെമുമ്പിൽവച്ചിതാശ്ചര്യം വല്ലതെങ്കിലുംപീഡിപ്പിച്ചതെന്തഹോജഗ ത്തല്ലയോഹരിയ്ക്കുള്ളവഗ്രഹംസ്മരിക്കനീ മർത്ത്യന്മാരായുള്ളവർയാതൊരീശ്വരന്നുള്ള നിത്യനിദ്ധ്യാനത്താലെനിസ്തുലൈശ്വര്യംപൂണ്ടു ശങ്കയെന്നിയെനാലുകൈകളുംഗദാചക്ര ശംഖപങ്കജങ്ങളുംപീതകൌശേയാദിയും ചട്ടറ്റവണ്ണംധരിച്ചങ്ങിനെസുവർണ്ണന്റെ പൃഷ്ഠത്തിൽകേറിപ്പരംജ്യോതിഷാവിളങ്ങുന്നു ദീനവാത്സല്യംമൂലമാനാഥൻതാനേമഹാ മീനുമാകുന്നൂകൂർമ്മമാകുന്നൂമഹാംബുധൌ പന്നിയുംനൃസിംഹവുമാകുന്നുമഹാത്ഭുത

മിന്നിയുംപറഞ്ഞീടാമാനന്ദമുണ്ടാമെല്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/280&oldid=161136" എന്ന താളിൽനിന്ന് ശേഖരിച്ചത്