താൾ:Jaimini Aswamadham Kilippattul 1921.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

273കിളിപ്പാട്ട് കർണ്ണപുത്രനെപ്പാർത്തിട്ടിത്തരചൊന്നാനിന്നു വർണ്ണനീയനാംവീര!നീയനാമയമെന്നെ വെന്നനന്തരംകൊണ്ടുവന്നനന്തനാമര വിന്ദലോചനന്നുള്ളപാദാരവിന്ദാന്തികേ വീഴ്ത്തിനാനിതിൽപരംശ്രേയസ്സെന്തിനിയ്ക്കിഹ വാഴ്ത്തിയാലൊടുങ്ങാത്തതത്രെനിന്നുടെഗുണം ശത്രുവാംനീയല്ലയോകാട്ടിത്തന്നതുസാക്ഷാ ലത്രമേമുകുന്ദനാമാദിനാഥനെമുദാ താതനമ്മമാർഗുരുബാന്ധവന്മാരെന്നിവർ സാതകാരിയാംജഗന്നാഥനെയിതിൻവണ്ണം എങ്ങുമേകാട്ടിത്തന്നില്ലല്ലൊകുമാരക! ഭംഗുരപ്രപഞ്ചസംമോഹശാന്തിയ്ക്കായഹോ ശണ്ഠപൂണ്ടിരിപ്പവർതമ്മലിഷ്ടമായേവ മിണ്ടലെന്നിയെനിനക്കുള്ളപൌരുഷത്താലെ സ്വാന്തസന്തോഷത്തോടുംയാതൊരുത്തനാലെന്റെ ബാന്ധവന്മാരെല്ലാരുംമുഖ്യമാംപദംപുക്കാർ അദ്ദൈവമായീടുമീകൃഷ്ണനെപ്രാപിക്കയാ ലദ്യൈവചെറ്റല്ലിനിക്കാശ്ചര്യമാനന്ദവും സംഗതംപോലാണസംഗതവുംലോകത്തിങ്കൽ തുംഗമാംപ്രഭുപ്രഭാവത്തിനാലറിഞ്ഞാലും വിഷമേക്ഷണനാകുംശിവനിൽകണ്ടീടുന്ന വിഷവുംവിചാരിച്ചാലമൃതോപമമെത്ര ചതിയെന്നിയെജഗൽപതിയെക്കാട്ടുന്നതാ രതിദാതാക്കന്മാരാമവരല്ലാതെഭൂവി ശ്രുതിയേറീടുംകർണ്ണാത്മജ!കേട്ടാലുംമുഖ സ്തുതിയല്ലെങ്ങുംഭവത്സമനാംദാതാവില്ലെ മിത്രപുത്രജൻപറഞ്ഞീടിനാനേവംഭവാ നത്രകൃഷ്ണാംഘ്രിസ്ഥലംപുക്കുനിന്നസംശയം

ചൊല്ലുന്നുവെല്ലോവിശേഷിച്ചിതിൽചിത്തേകുറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/279&oldid=161134" എന്ന താളിൽനിന്ന് ശേഖരിച്ചത്