താൾ:Jaimini Aswamadham Kilippattul 1921.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 271 മിത്രരശ്മികൾ പോലേ മിന്നിക്കൊണ്ടിരിഞ്ഞെത്തു മസ്ത്രസഞ്ചയം പെയ്താദൈത്യനെ മൂടീടിനാൻ എന്നല്ലവേഗാല വന്നുള്ള സൂതാശ്വങ്ങളെ ഭിന്നങ്ങളാക്കീടിനാൻ സ്യന്ദനത്തോടും കൂടി സാരമാം വില്ലും മുറിച്ചായവൻ തന്നെക്കടും ചോരയിൽകുളിപ്പിച്ചാനന്നേരം ദൈത്യേശ്വരൻ ദുസ്സാഹക്രോധോഗ്രനായോടിച്ചെന്നുഴറ്റോടും വത്സനായീടും കർണപുത്രനെബ്ബലത്താലെ രണ്ടുകൈകൊണ്ടും വലിച്ചങ്ങെടുത്തുടൻ പൊക്കി ക്കൊണ്ടു ഭൂമിയിൽ പ്രക്ഷേപിച്ചു വിക്രമം കാട്ടി വില്ലുമായ് രഥം കേറിനിന്നടുത്തീടും വിധൌ ചൊല്ലുവാനാക്കാതുള്ള കോപസംഭ്രമത്തോടും ദർപ്പം കൊണ്ടഭിന്നനായുൽപദിച്ചൊരു കൃഷ്ണാ സർപ്പം പോലെതൃത്ത കർണാത്മജൻ മഹാബലൻ എന്തൊരത്ഭുതം നൃപ​:ദൈത്യരാജനെബ്ബലം ലന്തരം വരും വണ്ണം തേരോടുകൂടിപ്പൊക്കി മന്നിലൊന്നടിച്ചപ്പോളെണ്മണിപ്രായം രഥം ഭിന്നമായ് ചാടിപ്പോയ ഭീമനാം സാല്വാനുജൻ ചർമവും വാളും കൈക്കൊണ്ടെത്തിനാകാളുംരുഷാ മർമദേശത്തിൽ തന്നെ വെട്ടുവാൻ തുടങ്ങുമ്പോൾ ഹസ്തലാഘവത്തോടുമപ്പൊഴേ വൃഷദ്ധ്വജാ നസ്ത്രയുഗ്മത്തേക്കൊണ്ട് ചര്മവും കൃപാണവും ഒന്നിച്ചു തന്നെ മുറിച്ചീടിനാനുടൻതന്നെ തന്നിഛപോലെതേരിൽ നിന്നങ്ങു പാരിൽ ചാടി മങ്ങിയങ്ങടുത്തോരു മത്തനാം കരീന്ദ്രനെ ശുണ്ഠിയോടെത്തും സിംഹക്കുട്ടിയെന്നതുപോലെ നിശ്ചലം നിരായുധനായുള്ള ദൈത്യേന്ദ്രനെ മെച്ച:മറീടും കരം കൊണ്ടൊന്നു താഡിച്ചുടൻ

ക്ഷോണിയിൽ പതിപ്പിച്ചു ഭിന്നമാം ധനുസ്സിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/277&oldid=161132" എന്ന താളിൽനിന്ന് ശേഖരിച്ചത്