താൾ:Jaimini Aswamadham Kilippattul 1921.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

270 അശ്വമേധം

കർമ്മചിന്തനാംചെയ്തുകൊള്ളൂകെന്നതേവേണ്ടു വല്ലഭാഗിരംകേട്ടുഗൌരവത്തോടുകൂടി ഫുല്ലഭാസുരാംഭോജലോചനൻതിരുവടി ശത്രുതന്നുടെജയംസാധിപ്പാൻമൂന്നാമതും വിദ്രുതംപുറപ്പെട്ടുപോരിനായഹോനൃപ സൃന്ദനംനടത്തിച്ചുജന്യചത്വരത്തിങ്കൽ ചെന്നണ്ടഞ്ഞതുകണ്ടുശുരനാംവൃഷദ്ധ്വജൻ നിൽക്കുകല്ലിനിയെന്നുനിശ്ചയിച്ചരിയ്ക്കുള്ള മൂഷ്ക്കുതീർത്തീടുംവീയ്യത്തോടുമുത്സാഹത്തോടും തന്നുടെതേരുംനടത്തിച്ചതിദ്രൂതംരണ ത്തിന്നുധീരനായനുസാല്വൻറെനേരേചെന്നു നില്ക്കെടാനരാധമ!നിന്നുടെജയംകൊണ്ടു ള്ളുല്ക്കടാഹങ്കാരമിന്നൊക്കവേമുടിയ്ക്കുവൻ എന്നോടുനേർത്തീടുക ലെന്നോരോവിധപറഞ്ഞട്ടഹാസവുംചെയ്തു തൻകാരത്തിങ്കൽസജ്യമായുള്ളവില്ലിൽചേർത്ത ചെങ്കനൽക്കണംചിന്നുമെട്ടുനാരാചങ്ങളെ വിട്ടയച്ചവചെന്നുകൊണ്ടുമാർത്തദംപൊട്ടി പ്പുഷ്ടവേദനപൂണ്ടദൈത്യനുംക്രോധത്തോടെ പത്തുനാരാചങ്ങളെത്തുകിനാൻബലത്തോടെ മൊത്തുചെന്നവകൊണ്ടുവിദ്ധനായ്വൃഷദ്ധ്വജൻ വന്നകോപത്തോടസ്ത്രസന്ധാനംചെയ്യുന്നതി ന്മുന്നമേമുഴുത്തബാണങ്ങളെപ്രയോഗിച്ചു സൂതന്റെകണ്ഠംമുറിച്ചശ്വങ്ങളെയുംകൊന്നു ഭൂതലേപതിപ്പിച്ചൂതേരതുംപൊടിയ്ക്കയാൽ മര്ണ്ഡസൂതൻതന്നെദിവ്യാശ്വരത്നങ്ങളെ ചേർത്താർത്തതേജസ്സോലുംദിവ്യമാംരഥോത്തമം കൊണ്ടങ്ങുചെന്നാനതുകണ്ടുവന്ദിച്ചങ്ങേറി

ക്കുണ്ഠത്വംവെടിഞ്ഞുസൂര്യാഭനായുഴറ്റോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/276&oldid=161131" എന്ന താളിൽനിന്ന് ശേഖരിച്ചത്