താൾ:Jaimini Aswamadham Kilippattul 1921.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

246 അശ്വമേധം ഭീനമാനസന്മാരാംപാണ്ഡവന്മാരെച്ചൊല്ലി വല്ലവീവരൻതന്നെശണ്ഠയ്ക്കായ്വരുമപ്പോൾ നല്ലവീരന്മാരൊത്തുസംഗരംമുതൃത്തുടൻ മുന്നമീമുകിൽവർണ്ണനെന്റെപൂർവ്വജൻതന്നെ കൊന്നതിൻപ്രതിക്രിയചെയ്തുകൊള്ളുവൻന്തൃനം എന്നുറച്ചവൻബലാലേകനായ്ധൈർയ്യത്തോടും ചെന്നുചൈതന്യംകാട്ടിച്ചെറ്റുമേമടിയ്ക്കാതെ ഒട്ടുരക്ഷകന്മാരുമൊത്തഹോബഹിസ്ഥലേ പെട്ടുമിന്നീടുംഹയശ്രേഷ്ഠനെഗ്ഗമിച്ചുടൻ ഹസ്തഘട്ടനംകൊണ്ടുരക്ഷകന്മാരെവീഴ്ത്തി സ്സത്വരംഹയേന്ദ്രനെകയ്ക്കൊണ്ടുപോയി തൻപടക്കൂട്ടത്തിന്റെപിൻപുറത്തൊളിപ്പിച്ച കമ്പമെന്നിയേഗൃദ്ധ്രവ്യൂഹവുമുറപ്പിച്ചു ചൊല്ലിനാനമാത്യനാംസുരഥൻതന്നെനോക്കി കല്യനാംഭവാനെന്റെഭാഷിതംകേട്ടീടേണം മുല്ലസായകവൈരിസേവകൻമൽപൂർവ്വജൻ ചൊല്ലെഴുംപരാക്രമശാലിസാല്വനാംനൃപൻ ശങ്കയെന്നിയെശസ്ത്രസൈന്യങ്ങളോടുംകൂടി ശങ്കരൻകൊടുത്തുള്ളസൌഭമാംവിമാനത്തിൽ ചിത്രമാംവണ്ണംകേറിയംബരേനടന്നിട്ടു ശത്രുനിഗ്രഹംചെയ്യുംവിഗ്രഹംചെയ്യുന്നവൻ ദ്വാരകാപുരംപൂക്കുവിക്രമത്തോടുംകൂടി ധീരനായെതൃത്തുണ്ടാംഠവംതുടർന്നനാൾ പോരിലീവീരൻതന്നെഖണ്ഡിച്ചുസൌഭത്തോടും നീരിലാക്കിയനാനാദൈത്യസൂദനൻകൃഷ്ണൻ നിർമ്മമൻനിരാമയൻധർമ്മജൻക്ഷണിയ്ക്കയാ ലമ്മമാരോടുംകളത്രാത്മജാതികളോടും തഞ്ചമൂസമൂഹാദിസർവ്വവീരന്മാരോടും

തഞ്ചമോർത്തിപ്പോളിങ്ങുള്ളദ്ധ്വാരംശ്രമിക്കുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/252&oldid=161107" എന്ന താളിൽനിന്ന് ശേഖരിച്ചത്