താൾ:Jaimini Aswamadham Kilippattul 1921.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 19

സ്വൈരസഞ്ചാരം ചെയ്യും വാജിയെരാജ്യംതോറും
ഗൗരവത്തോടും മാടിക്കൊണ്ടുസഞ്ചരിയ്ക്കേണം
എന്നതിൻ മദ്ധ്യേ ഹയശ്രേഷ്ഠനെപ്പിടിയ്ക്കുന്ന
മന്നവന്മാരെ ജയിച്ചേടേണം ബലത്താലെ
കില്ലുകൂടാതെചിലകീർത്തിമാന്മാരേരണേ
കൊല്ലുകെന്നതുംകൂടിവേണ്ടിവന്നീടും ദൃഢം
ഇത്തരം തികഞ്ഞീടുമേക്ജവത്സരത്തോള-
മുത്തമപ്രതാപാർക്കനുജ്വലിച്ചീടും വൺനം
ചെറ്റുമേകേടേൽകാതീവാജിയെഭൂമണ്ഡലം
ചെറ്റുമേനടത്തിച്ചുദിഗ്ജയത്തോടും കൂടി
കൊണ്ടുവന്നീടും വിധൗ ഘോഷിച്ചുചെന്നിങ്ങെതൃ
കൊണ്ടുയൂപത്തിൽതന്നെബന്ധിച്ചുവേണ്ടുവണ്ണം
സത്രവും കഴിച്ചുസംശുദ്ധമാംഹവിർഭാഗം
സത്രഭൂഗ്ഗണങ്ങൾക്കായർപ്പണംചെയ്താലുടൻ
പ്രത്യേകമൃത്വിക്സദസ്യാദിഭൂദേവന്മാർക്കാ
യുദ്യോഗമോടുംവേണ്ടുംദക്ഷിണചെയ്തീടണം
മത്തഹസ്തിയും തേരുമോരോന്നുമശ്വം പത്തും
ബദ്ധഹേമാലങ്കാരരമ്യയാം പശുനൂറും
ശുദ്ധമാം സുവർണ്ണത്തിൻഭാാവും മുക്താമണി-
പ്രസ്ഥവുംസുഭൃത്യന്മാർനാലുമീവീതംക്രമാൽ
ഓരോരുത്തർക്കുദാനംചെയ്യേണംദാനംകൊണ്ടു
നേരോടെവർക്കും മഹാതൃപ്ർതിയെവരുത്തേണം.
ഭുക്തിയെവിശേഷിച്ചുതന്നെനൽകേണ്ടുംവിധം
വ്യക്തിയോടുരച്ചുകേൾപ്പിയ്ക്കേണമെന്നില്ലല്ലോ
എങ്കിലിത്തരംസാധിയ്ക്കേണമീമഹാദ്ധ്വരം
പങ്കിലത്വംതീർന്നുള്ളിലങ്കുരിച്ചീറ്റുംസുഖം"
വിത്തമൻ മുനിശ്രേഷ്ഠനിത്തരമ്മുറഞ്ഞോന്നു
വിസ്തരിച്ചമ്പോടറിയിച്ചതെപ്പേരും കേട്ടു

ശുദ്ധനാം യുധിഷ്ഠിരൻ ത്രസ്തനായുണർത്തിനാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/25&oldid=213140" എന്ന താളിൽനിന്ന് ശേഖരിച്ചത്