താൾ:Jaimini Aswamadham Kilippattul 1921.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 കിളിപ്പാട്ട് 15

ഗുരുസോദരപുത്രമിത്രബാന്ധവാദിയാം
കുരുവംശത്തെരണംകൊണ്ടുകൊല്ലുകയാലേ
കടുക്കുംശക്തിയോടുംകുരുത്തുള്ളൊരുനാണം
കിടക്കുന്നുണ്ടുചിത്തേവളർന്നിട്ടതിൻപിമ്പേ
മറ്റൊന്നുകൂടിപ്പാഴിലുണ്ടാക്കിത്തീർക്തേണമോ
തെറ്റിന്നുപാത്രീഭവിക്കില്ലഞാനിനിദൃഢം
കർത്തവ്യംഭവൽപ്രോക്തമെങ്കിലുംചെയ്തീടുവാ
നത്യന്തംഭയപ്രദമിക്കായ്യമെന്നേവേണ്ടു'
പിന്നെയുംവേദവ്യാസൻപ്രീതനായരുൾചെയ്തു
ധന്യനെത്രയുംഭവാൻചൊന്നതൊക്കയുംയൂക്തം
ധർമ്മജ്ഞനാകുംഭവാനോടുഞാൻദോഷംവരും
കർമ്മംചെയ്പാനുപദേശിയ്ക്കുയില്ലന്ത്രനം
ബ്രഹ്മസ്വംഹരിയ്ക്കുകപാപമെന്നിരിയ്ക്കിലും
ശർമേമത്തിന്നനുകൂലമീപ്പറഞ്ഞതുകൊള്ളാം
പവ്വതംതന്നിൽകിടക്കുന്നൊരീവിത്തവ്രജം
സർവ്വമന്നുവ്വീന്ദ്രനാൽദത്തമായന്തരം
ദുർവ്വഹംനിശ്ശേഷമാവശ്യമില്ലിതെന്നോർത്തു
നിർവ്വഹിച്ചിടുന്നോടത്തോളമദ്വിജേന്ദ്രന്മാർ
ഹൃഷ്ടമാനസത്തോടുംകയ്കെണ്ടശേഷംതത്ര
ശിഷ്ടമായതുംവിത്തമിക്കണ്ടതാർക്കുംമേലിൽ
നഷ്ടസംശയംതന്നെകയ്ക്കലാക്കീടാമതു
കഷ്ടമായ്പരുന്നതല്ലെന്നസമ്മതത്തോടെ
കൈവെടിഞ്ഞതുമത്രെയങ്ങിനെയല്ലെങ്കിലും
കൈവശംചേർക്കാംഭവാനായതിന്നില്ലദോഷം
മന്നവന്നെത്രെനിധിദ്രവ്യമേതെന്നാകിലു
മെന്നറിഞ്ഞാലുംശാസ്ത്രംതന്നിലീവണ്ണംതന്നെ
വിട്ടതിൽപിന്നെസ്വാമ്യംനിൽക്കില്ലതിട്ടംചൊല്ലാം
ശിഷ്ടനാംഭവാനുള്ളസംശയംനശിയ്ക്കട്ടെ
ജാമദഗ്ന്യനാംരാമാൻപണ്ടുകശ്യപാഖ്യനാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/21&oldid=161093" എന്ന താളിൽനിന്ന് ശേഖരിച്ചത്