താൾ:Jaimini Aswamadham Kilippattul 1921.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12

 അശ്വമേധം


യല്പവിത്തല്ലാതുള്ളമർത്ത്യനെന്നോതേണമൊ
ചൊൽക്കൊണ്ടകൊണ്ടൽവർണ്ണൻചെയ്തശാസനംകൊണ്ടു
മക്കണ്ടരാജധർമ്മംകൊണ്ടുമീവണ്ണ​ഭവാൻ
കയ്ക്കൊണ്ടരാജ്യംവിട്ടുപൊയ്ക്കൊള്ളുന്നതിന്നേവ
മുൽക്കണ്ഠതതതതേടുന്നതെന്തക്കാലമായിട്ടില്ല
ശർമ്മമില്ലിനിയ്ക്കുള്ളിൽഗോത്രവിദ്ധ്വംസംകൊണ്ടു
കല്മഷംജനിച്ചിട്ടുണ്ടെന്നുമെന്നതിന്നിപ്പോൾ
വല്ലതുംപ്രതിക്രിയചെയ്തിട്ടില്ലെങ്കിൽഭവി
ക്കില്ലദുഃഖത്തിൻവേർപാടെന്നുമുണ്ടകത്തെങ്കിൽ
ചൊല്ലുവൻസമസ്തപാപഘ്നമാമൊരുകൃത്യം
കില്ലുവേണ്ടതുകൊണ്ടുശാന്തനായവരുംസത്യം
ശശ്വദാനന്ദംവരുംപുണ്യപൂരത്തെത്തരു
മശ്വമേധമാംയാഗമാചരിയ്ക്കുകവേണം
വിശ്വവീരനാംരഘുഃശ്രഷൃനീയാഗത്രയം
വിശ്വസിച്ചഘംതീർപ്പാൻമുന്നമാചരിച്ചല്ലോ
പാവനാകാരംതേടുംശ്രീരാമചന്ദ്രൻപിന്നെ
രാവണാഭികൾതമ്മെക്കൊന്നപാവുംതീർത്ത
സ്വസ്ഥനായവ്വണ്ണമിന്നങ്ങുമാചരിയ്ക്കുകെ
ന്നിത്ഥമമ്മുനീന്ദൻറസൂക്തംകേട്ടനന്തരം
ധർന്നനന്ദനൻനൃപൻദീനമാംവാക്യംകൊണ്ടു
നിർമ്മലസ്വഭാവനാംവ്യാസനോടുണർത്തിനാൻ
സർവ്വജ്ഞനാകുംമുനേനന്നുനന്നിവന്നോർത്താ
ലെവ്വണ്ണ​സാധിയ്ക്കുമീക്കാർയ്യമെന്നറിഞ്ഞീലേ
അർത്ഥമെത്രയുമേറ്റംവേണമീമഹത്തായു
ള്ളദ്ധ്വരംചെയ്പാനതില്ലെങ്കിലോനടക്കില്ലാ
അത്രമാത്രമാമർത്ഥമാശുസമ്പാദിക്കുവാ
നത്രമേവിചാരിച്ചാലാവതില്ലെന്നേവേണ്ടു
ഒക്കവേതുറന്നീടാമിങ്ങുള്ളഭണ്ഡാരങ്ങ
ളൊക്കുകില്ലതുകോണ്ടുമറ്റുമില്ലൊരുമാർഗ്ഗം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/18&oldid=161089" എന്ന താളിൽനിന്ന് ശേഖരിച്ചത്