താൾ:Jaimini Aswamadham Kilippattul 1921.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11

   കിളിപ്പാട്ട്


ഭീമനാമെങ്കിൽത്രാണംചെയ്തിരുന്നീടട്ടെനി
ഷ്കാമനായീടുന്നഞാൻകാടകംപുക്കീടുന്നേൻ
ഹേമഭ്രഷണങ്ങളുംപട്ടുവസ്ത്രവുംവിട്ടു
താമസംവെടിഞ്ഞുള്ളതാപസൻകണക്കിനെ
വല്ക്കലാംബരംവരംതുളസീകാഷ്ഠമാലാ
വർഗ്ഗമെന്നിവപൂണ്ടുവൈരാഗ്യസൌഖ്യം
ദുഃഖനാശനളങ്ങളാംതീർത്ഥങ്ങളെല്ലാമായി
ദുർഗ്ഗതിക്ഷയംവരുംയാഗപുണ്യവുംനേടി
നിർമ്മലവ്രതന്യാനനിഷ്ഠയോയിരുന്നിട്ടൂ
കല്മഷക്കടൽക്കൂള്ളോരക്കരെക്കടക്കൂവൻ
സമ്മതിച്ചനുഗ്രഹമൊന്നതിന്നേകേണമേ
സന്മത്തേപോനിധേസൽഗുരോനമസ്ക്കാരം
എന്നുണർത്തിച്ചങ്ങെഴുന്നെറ്റൂവന്ദനംചെയ്തൂ
നിന്നപാർത്ഥവൻതന്നെപ്പാർത്തൂവിസ്മയത്തോടെ
സത്തമൻദ്വെപായനനരുളിചെയ്താനേവം
ചിത്തചാഞ്ചല്യംഭവാനേതൂമിന്നുണ്ടകേണ്ട
നിർദ്ദോഷംതന്നെഭവൽകൃതമെന്നറിഞ്ഞാല
മൂൾത്തോഷംകലർന്നുകേട്ടാലുമെൻമംറീപതെ
ശത്രുനിഗ്രഹംതഥാരാജ്യസംഗ്രഹംരണ്ടും
ക്ഷത്രധർമ്മംതാനിതുക്രടാതമറ്റൊന്നുമേ
ചിത്രശീലനാംഭവാൻചെയ്തിട്ടില്ലതുതിട്ട
മിത്രദുശ്ശങ്കയ്ക്കെന്തുകാരണംമഹാമതെ
പ്രാജ്യകീർത്തിയെപ്പരത്തീടുകിദ്ധരിത്രിയിൽ
പൂജ്യനാംഭവാനിന്നുംരാജ്യരക്ഷണത്താലേ
എണ്ണിയാലൊടുങ്ങാത്തപുണ്യകർമ്മംകൊണ്ടല്ലോ
വിണ്ണിലാകുന്നുവിശിഷ്ടാത്മാക്കളായുള്ളവർ
എപ്പൊഴീദേഹത്തിലാരോഗ്യവുംവശത്തിങ്കൽ
കെല്പെഴുംസഹായത്തിനായുള്ളബന്ധുക്കളും
അപ്പൊഴുത്സാഹിക്കേണമാത്മീയശ്രയസ്സിനാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/17&oldid=161088" എന്ന താളിൽനിന്ന് ശേഖരിച്ചത്