താൾ:Jaimini Aswamadham Kilippattul 1921.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10

അശ്വമേധം
യെന്മനോദോഷംകൊണ്ടുശൂന്ന്യമായെന്നേവേണ്ടു
മുന്നതപ്രമോദശീതാശ്രുക്കൾതുകിത്തുകി
മുന്നതപ്രമോദശീതാശ്രുക്കൾതുകിത്തുകി
ക്ളിന്നമാക്കീടുന്നതല്പുണ്യഭുതലമിന്നു
ഖിന്നഭാവോഷ്ണാശ്രുക്കൾകൊണ്ടുചുട്ടെരിയ്ക്കന്നു
അന്ധനായീടുന്നഞാനുഗ്രനഗ്രജൻതനി
ക്കന്തരംവരുത്തിനേനെന്തിതിൽപരംവേണ്ടു
അന്തമില്ലഹംചെയ്തദുഷ്കർമ്മങ്ങൾക്കുപാർത്താ
ലന്തരംകണ്ടന്നരംചെയ്തസംഗരംതന്നിൽ
പുത്രമാതുലജ്യേഷ്ടമിത്രഗുർവ്വാദ്യന്മാരാ
യെത്രപേർനശിച്ചുപോയെണ്ണിയാലൊടുങ്ങുമോ
എങ്കിലീവണ്ണംചെയ്തഹിംസകൊണ്ടയ്യോമന
സ്സിങ്കലിങ്ങൊട്ടുംതട്ടുന്നില്ലസന്തോഷംഗുരോ
സങ്കടംകർണ്ണങ്ങൾക്കുംസന്തതംസീമന്തിനീ
സംഘമല്പവുംസഹിക്കാതുള്ളദുഃഖത്താലേ
ഹന്തഭർത്താവേതാതപുത്രസോദരമിത്ര
ചിന്തനീയമേബാന്ധവേതിപേർവിളിച്ചിഹ
മാത്തടംതന്നിൽകരംകൊണ്ടിട്ടുതാഡിച്ചിന്നു
മാർത്തമായഹോരാത്കേഴുന്നഘോഷംകേട്ടാൽ
ദുസ്സഹംതന്നെരജോഹങ്കാരപൂരംപൂണ്ട
ദുസ്വഭാവംകൊണ്ടവമുണ്ടാക്കിത്തീർത്തദുഃഖം
​​എ​ങ്ങിനേസഹിച്ചിരിക്കേണ്ടുഞാനാമല്ലിനി
ക്കിങ്ങിനെവിഷാദത്തിൽവീഴുമെന്നുടെചിത്തം
തിങ്ങിയങ്ങെരിഞ്ഞീടുംതിയിൽവീണിടുംവണ്ണം
മങ്ങിയെത്രയുംദഹിയ്ക്കുന്നുഹേദയാനിധെ
വർണ്ണനംചെയ്യുന്നതെന്തിന്നഹോവന്ദ്യന്മാരാം
കർണ്ണനുംഗാംഗേയനുംകൂടാതുള്ളൊരുരാജ്യം
നിർണ്ണയംത്യാജ്യംനേത്രഹീനമാംഗാത്രംപോലെ
ദണ്ധകാരണംഭരിച്ചീടുവാനാമല്ലമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/16&oldid=161087" എന്ന താളിൽനിന്ന് ശേഖരിച്ചത്