താൾ:Jaimini Aswamadham Kilippattul 1921.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15

 കിളിപ്പാട്ട്
ഭക്തിയിൽകുളിച്ചജാതാരിയാംനൃപന്മന
ശുദ്ധിയോടുണർത്തിനാനുത്തമാകൃതെമുനേ!
മല്പിതാമഹൻമഹസ്സുള്ളമൂർത്തിമാനേറ്റം
കില് ബിഷാപഹൻമഹാകീർത്തിമാൻഭവാനിപ്പോൾ
പൌത്രനായുള്ളോരടിയന്റെസങ്കടംകനി
ഞ്ഞത്രതെല്ലൊന്നുകേൾക്കവേണമേബോധിപ്പിക്കാം
കഷ്ടമിന്നിവൻതന്നിൽപെട്ടരാജത്വംതെല്ലു
മിഷ്ടമല്ലേറ്റംപുണ്യംകെട്ടതെന്നോർക്കേണമെ
ഗർവ്വാദിഭാവംകൊണ്ടുഗർഹണീയനായഹം
ഗുർവ്വാഗിബന്ധുക്കളെക്കൊന്നുവിക്രമംകാട്ടി
കയ്ക്കലാക്കിയരാജ്യംയോജ്യമല്ലകക്കാമ്പിൽ
പുഷ്കലാധിയെവളർക്കുന്നുമേദനംതോറും
ദുഷ്ക്രതംജനങ്ങൾക്കുദു:ഖദംമഹീതലെ
മൽകൃതംമഹാകഷ്ടംകഷ്ടമെന്നതേവേണ്ടു
പാർത്തലംതന്നിൽപരംസൽഗുണോൽക്കർഷംകല
ർന്നർത്തമാനസന്മാരായ് വന്നൊരീജനങ്ങളെ
കീർത്തനീയമാംകൃപാസാരംകൊണ്ടഹർന്നിശം
കാത്തഭീഷ്മാചാർയ്യനാംവൈഷ്ണവോത്തമൻതന്നെ
കൂത്തബാണൌഘംകൊണ്ടുതീർത്തമെത്തതൻമീതെ
ചേർത്തതിൽപരമുണടോചീർത്തപാതകംമുനെ
ക്ലിഷ്ടനായേവംകിടന്നായ്യനാംഗംഗാദത്തൻ
നഷ്ടനായഹോനയംകെട്ടഞാനിരിയ്ക്കവെ
എത്രയുംപ്രശസ്തനാംദ്രോണവിപ്രാചാർയ്യനെ
നിസൂപംദ്രോഹിച്ചുഞാൻനിർദ്ദയംരണാദിരെ
ശസൂമർദ്ദനംകൊണ്ടുമൃത്യുപത്തനംചേർത്തേ
നിത്രനിന്ദ്യമാംമറ്റുകൃത്യമെന്തിതുംപോരാ
ബ്രഹ്മനിർഘോഷംകൊണ്ടുപണ്ടുസന്തതംമഹാ
നന്മപൂണ്ടിരുന്നൊരുകർണ്ണമന്ദിരമിപ്പോൾ
വെണ്മയേറീടുംദാനധർമ്മങ്ങളോടുവേറാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/15&oldid=161086" എന്ന താളിൽനിന്ന് ശേഖരിച്ചത്