താൾ:Jaimini Aswamadham Kilippattul 1921.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

  അശ്വമേദം
ചെല്ലുകെന്നങ്ങുകാലൻവീട്ടിലാക്കിയശേഷം
ചണ്ടനാംദുശ്ശാസനൻതൊട്ടുള്ളകൂട്ടരേയും
കർണ്ണനായീടുംജ്യേഷ്ഠൻതന്നെയുംകലാശയത്തിൽ
പൊണ്ണനാംദുർയ്യോധനൻതന്നെയുംവധിച്ചേവം
കണ്ണനാംജഗന്നാഥൻചെയ്തസാഹായ്യത്താലെ
ഒട്ടൊഴിഞ്ഞീടാതുള്ളശത്രുക്കളെല്ലാംചത്തു
കെട്ടൊഴിഞ്ഞതിൻപിമ്പുകേടുതീർത്തീടുംനാഥൻ
ദുഷ്ടനാശനൻഭഗവാനരുൾചെയ്കമൂലം
തുഷ്ടമാനസൻനൃപശ്രേഷ്ഠനാംയുധിഷ്ഠിരൻ
സ്ഥാനവുംധനധാന്യജ്യാദിസർവ്വസ്വവും
താനടക്കിക്കൊണ്ടനുവാസരംതരംപോലെ
ദൂനഭാവംതീർത്തിളാമണ്ടലംസർവ്വംക്രമാ
ലൂനമെന്നിയെരക്ഷിച്ചീടിനാൻതദന്തരെ
സ്വര്ഹ്ഹമുൾപ്പുക്കീടിനാൻതല്പിതാമഹൻതദാ
ദുർഘടംതന്നെമമരാജത്വമെന്നിങ്ങിനെ
ശോകദാഹത്തെനൾകുംചിന്തപൂണ്ടിരിയ്ക്കുന്നാ
ളേകദാമമാചാര്യൻമാമുനിപാരാശർയ്യൻ
താപനാശനൻമഹാരാവനാശയൻതാനെ
ഭ്രപദർശനംചെയ്തുകൊള്ളുവാനെഴുന്നെള്ളി
പുഷ്കലപ്രകാശമാമാസ്ഥാനദേശംതന്നിൽ
പുക്കടുത്തീടുംമുമ്പിൽപുണ്യവാൻധർമ്മാത്മജൻ
തമ്പിമാരോടുംകൂടിസ്സമഭ്രമിച്ചെഴുന്നേറ്റു
നമ്പതാമഹന്നെതിരേറ്റുവന്ദനംചെയ്തു
തർക്കമെന്നിയേകൂട്ടിക്കൊണ്ടിങ്ങുപോന്നുസാക്ഷാ
ലർക്കസന്നിഭപ്രഭായുക്തനാംയോഗീന്ദ്രനെ
സൽക്കരിച്ചനർഘരത്നാസനസ്ഥാനേവാഴി
ച്ചർഘ്യപാദ്യാദിദ്രവ്യംകൊണ്ടുസന്തോഷത്തോടെ
ഭംഗിയിൽപൂജിച്ചുതാനാസനെതദുക്തനാ
യങ്ങിരുന്നനന്തരംകൂപ്പുകയ്യോടുംകൂടി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/14&oldid=161083" എന്ന താളിൽനിന്ന് ശേഖരിച്ചത്