താൾ:Jaimini Aswamadham Kilippattul 1921.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

131 കിളിപ്പാട്ട്
മപ്രയാസമാംമഹാപുണ്യത്തെനേടീടണം ചന്മയൻമുകുന്ദനോടൊന്നിച്ചുവാണീടുന്ന ധർമ്മജൻതന്നെക്കാണ്മാനേവരുംപോയീടണം ഭാഗധേയംഭോനിധിർഭാവനീയാത്മാമഹാ ഭഗനീയുധിഷ്ഠിരൻഹസ്തിനാഗാരത്തിങ്കൽ ദൈവതംതുണയ്ക്കയാലശ്വമേധമാംയാഗം ചെയ് വതിന്നാരംഭിച്ചിട്ടുണ്ടതിന്നായിട്ടിപ്പോൾ തത്രനാമെല്ലാവരുംചെന്നുകൂടേണംമുമ്പി ലത്രയല്ലാകുംശ്രമംസർവവുംചെയ്തീടേണം നമ്മുടെരാജ്യത്തിലുള്ളേകനിന്നാരെങ്കിലും ദുർമ്മുഖത്തോടുംകൃഷ്ണസാന്നിധ്യംവിട്ടീടുകിൽ വദ്ധ്യനാമവൻചോരനെന്നപോലർസാരജ്ഞ നത്യനാമയപ്രദംകൃഷ്ണദർശനംനൂനം വിത്തങ്ങളോടുംകളത്രാത്മജാദികളോടു മൊത്തങ്ങുപോയീടുവാനാരുമേമടിയ്ക്കേണ്ട മല്പൂത്രമിത്രമാത്യഭൃത്യാദിലോകങ്ങളു മുല്പന്നമോദംകയ്ക്കൊണ്ടാകവെഗമിക്കേണം എണ്ണമറ്റീടുംപുരസ്ത്രീവധൂജനത്തോടെ മണ്ഡനംധരിച്ചെന്റെദേവിയാംപ്രഭാലതീ ഹസ്തിനാഗാരംപൂക്കുകൃഷ്ണയെക്കണ്ടീടേണം സ്വസ്തിദാത്രിയാംപൃഥാദേവിയെവണങ്ങേണം മല്ലവൈരിതൻപ്രിയാരത്നമായ്പിളങ്ങുന്ന നല്ലവൈദർഭീദേവിതന്നെയുംകണ്ടീടുമ്പോൾ വന്ദനംചെയ്തീടേണംമറ്റുമച്യുതന്നുള്ള സുന്ദരീജനങ്ങളുംവന്ദ്യങ്ങളെന്നേവേണ്ടു എല്ലാവരേയുംകണ്ടുകല്യാണംവളർക്കുന്നു സല്ലാപങ്ങളുംചെയ്തുസേവിച്ചുമേവീടേണം

സ്തംഭമീരയ്യായിരംചേർന്നലങ്കരിച്ചേറ്റ മിമ്പമുണ്ടാക്കീടുമീവീണകംമനോഹരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/137&oldid=161080" എന്ന താളിൽനിന്ന് ശേഖരിച്ചത്