താൾ:Jaimini Aswamadham Kilippattul 1921.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

130 അശ്വമേധം.‌
അർദ്ധരാവോളംനേരമിങ്ങിനെകഴിഞ്ഞപ്പോ ളദ്ധരാപാലൻചൊന്നവണ്ണമേഭീമാദികൾ പുത്രനാംസുവേഗനോടൊന്നിച്ചുഹർമ്മ്യാപുക്കു ചിത്രപര്യങ്കംതോറുമങ്ങിനെശയിച്ചവർ സൌഖ്യമോടുറങ്ങിനാരങ്ങിനെനരേന്ദ്രനും മുഖ്യമാംസുഖസ്വാപംപ്രാപിച്ചാനനന്തരം അരുണോദയരാഗപ്രഭയെപ്പരത്തിയു മിരുളാംകീർണ്ണകേശംമുറപോലൊതുക്കിയും മുകുളീഭവദിന്ദീവരദൃക്കോണംകാട്ടി സ്സുകുമാരാബ്ജാസ്യംകൊണ്ടൊരുപുഞ്ചിരിയിട്ടും വളരുംമദത്തോടുംവരമൂത്തോടുംതമ്മി ലിളകിത്തട്ടുംകോകസ്തനകേളിയോടൊത്തും തരസാജനങ്ങളിലുണർവുണ്ടാകുംവണ്ണം ചരണായുധസാരാരവസംഗീതംചെയ്തും സകലാസേവ്യയായിവിലസുംപ്രഭാതശ്രീ യകലെകിഴക്കുനിന്നണയുംനേരംനോക്കി പള്ളിമേടയിൽചെന്നപൈതാളികാദ്യന്മാരാ ലുള്ളിണങ്ങീടുന്നമാറുണ്ടായകോലാഹലം മംഗളംസുകീർത്തനഗീതാദിജാതംനിദ്രാ ഭംഗദംശ്രവിച്ചുണർന്നേറ്റയൌവനാശ്വനും ധർമ്മജാനുജൻതാനുംമറ്റുമെപ്പേരുംകുളി ച്ചംബുജേക്ഷണദ്ധ്യാനംമുമ്പായകൃത്യങ്ങളെ ഒക്കവെകഴിച്ചുണ്ടുമുഖ്യമാംമോദത്തോടെ തക്കവേഷവുംപൂണ്ടുചെന്നുചേർന്നാസ്ഥാനത്തിൽ ചട്ടറ്റസിംഹാസനന്തോറുമാസീനന്മാരായ് ശിഷ്ടത്വമേറുംദ്വിജശ്രേഷ്ഠാദിവൃന്ദത്തോടും തമ്പൌരലോകങ്ങളെനോക്കിയന്നേരംനൃപൻ കമ്പംവിട്ടാത്മീയമാംനിർണ്ണയംചൊല്ലീടിനാൻ

മൽപ്രജാജനങ്ങളെന്നാജ്ഞയെക്കേട്ടീടണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/136&oldid=161079" എന്ന താളിൽനിന്ന് ശേഖരിച്ചത്