താൾ:Jaimini Aswamadham Kilippattul 1921.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

129 കിളിപ്പാട്ട്
തോഷമേന്തീടുംകുന്തീപുത്രാദിവീരന്മാരെ ചിത്തകൌതുകത്തോടുമുജ്വലാസനംതോറു മുത്തംസ്ഥാനേവസിപ്പിച്ചുപൂജനംചെയ്തു നിർമ്മലസ്നാനത്തോടെനിസ്തുലപ്രകാശമു ള്ളംബരാദ്യലങ്കാരകർമ്മവുംകഴിപ്പിച്ചു സ്വാദുഭക്ഷണംചെയ്യിപ്പിച്ചുതൽക്ഷണംമഹാ സാധുമണ്ഡനസ്ഥലേസാദരംവസിപ്പിച്ചു കുന്ദമാലതീമലർമാലികാകലാപവും ചന്ദനാഗരുകസ്തൂർയ്യാദിയുംധരിപ്പിച്ചു സർവ്വയോഗത്തോടൊത്തതാംബൂലപർണ്ണങ്ങളേ ചർവണംചെയ്യിപ്പിച്ചുസന്തോഷിപ്പിച്ചശേഷം നന്മയോടെല്ലാവരുംകൂടിയങ്ങല്പന്നേരം നർമ്മസല്ലാപങ്ങളുംചെയ്തിരുന്നനന്തരം മന്നവൻനിയോഗിക്കകാരണംസഭാതലേ വന്നനായകന്മാരാംഗായകന്മാരായവർ തുംബുരുപ്രയോഗംപോലുള്ളഭാസ്വരങ്ങളാം തംബുരുസ്വരങ്ങൾചേർന്നുള്ളസംഗീതംപാടി വല്ലകീതന്ത്രീമൃദുവാദസന്നാദംപൂണ്ട നല്ലഗീതവുംതുടങ്ങീടിനാർചിലർചിലർ വെണ്ണയെകവർന്നുണ്ടുഗോകുലേവളർന്നുള്ളോ രുണ്ണിയെത്തോന്നിപ്പിയ്ക്കുംവേണുഗാനവുംചെയ്താർ അപ്പൊഴേസരോജായതാക്ഷികൾവാരസ്ത്രീക ളപ്സരോജനങ്ങൾപോലങ്ങിനെചമഞ്ഞവർ അത്ഭുതംവൾത്തീടുമാരസങ്ങളെനടി ച്ചല്പവുംഭംഗംവരാതാട്ടവുംതുടങ്ങിനാർ തിത്തിയുംമൃദംഗാദിശൃംഗാരവാദ്യങ്ങളും ശുദ്ധിയുള്ളൊരുപിടൽനാദവുംമുഴക്കിനാർ എന്തൊരാശ്ചർയ്യംപ്പാർത്താലാകവേകണ്ടുംകേട്ടു

മന്തരാനന്ദംകലർന്നീടിനാരെല്ലാവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/135&oldid=161078" എന്ന താളിൽനിന്ന് ശേഖരിച്ചത്