താൾ:Jaimini Aswamadham Kilippattul 1921.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 അശ്വമേധം
എന്തിതത്ഭുതംമഹാഭാഗ്യസംഭൂതംതമ്മിൽ സന്ധിസംയോഗംയോഗ്യമെന്നുള്ളവാക്യംചൊന്നാൻ പൃത്ഥ്വിയിൽപ്രശസ്തിയുള്ളശ്വരത്നത്തെമന്ദം നിർത്തിയന്നേരംചിരിച്ചോതിനാൻനൃപോത്തമൻ നന്ദിവർദ്ധനൻനന്നനന്നുനീപുറത്തേയ്ക്കു വന്നിതോഹയേന്ദ്രനെവച്ചിതോധരാതലേ കെല്പുതട്ടീടുംനിനക്കുള്ളവിക്രമംപാർത്താ ലത്ഭുതപ്പെടാനില്ലഭീമപൌത്രൻനീയെടോ എന്നുകീർത്തിച്ചാമേഘവർണ്ണനെപ്പുണർന്നുടൻ തന്നുടെജനങ്ങളോടിത്തരംനിയോഗിച്ചു "ചെല്ലുവിൻഭടന്മാരെമന്ത്രിബാന്ധവന്മാരെ തെല്ലുമേപാർത്തീടാതെനിങ്ങളെൻപുരസ്ഥലം ഒന്നലങ്കരിയ്ക്കുവിൻകണ്ടദിക്കുകൾതോറും മിന്നലുണ്ടാകുംകൊടിക്കൂറതോരണങ്ങളും പുഷ്പമാലകളെന്നില്ലത്ഭുതപ്രകാരങ്ങ ളല്പകാലംകൊണ്ടെല്ലാമൊപ്പിച്ചുനിന്നീടുവിൻ കുറ്റങ്ങൾക്രടാതുള്ളമാർഗ്ഗങ്ങൾയോഗ്യങ്ങളാം മുറ്റങ്ങൾമുമ്പാംപ്രദേശങ്ങളങ്ങടിപ്പിച്ചു ചിക്കന്നുശുദ്ധീകരിച്ചെങ്ങുമേപരക്കുന്ന സൽഗന്ധസാരങ്ങളാംചന്ദനച്ചാർകൊണ്ടാശു ശീതളങ്ങളായ്പരുംവണ്ണമേനനയ്ക്കേണം കാദളങ്ങളുംകാഴ്ചയ്ക്കായിവച്ചൊരുക്കേണം മുത്തുമാലകൾരത്നകുംഭങ്ങൾദീപങ്ങളു മൊത്തുമാലകന്നമാറെങ്ങുമേവിളങ്ങേണം നല്ലകന്യകാജനംകോപ്പണിഞ്ഞൊരുമ്പെട്ടു കില്ലകന്നണഞ്ഞങ്കണങ്ങളിൽപുറപ്പെട്ടു മുല്ലമാലികാമലർമൌക്തികാദിയെക്കൊണ്ടു മെല്ലവേമേളിച്ചുസംഭാവനംചെയ്തീടേണം

മൽക്കളത്രമായുള്ളദേവിയാംപ്രഭാവതീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/132&oldid=161075" എന്ന താളിൽനിന്ന് ശേഖരിച്ചത്