7
കിളിപ്പാട്ട്
നിഷ്കളങ്കമാംരാജവാക്യംകേട്ടനന്തര
മുൾക്കലർന്നീടുംമോദംകൊണ്ടുകൊണ്ടാടുംമുനി
മന്ദഹാസത്തോടരുൾചെയ്തുമാഹാത്മ്യംകൂടും
മന്നവേന്ദ്രന്മാർചൂടുംരത്നമേമഹാമതെ
നന്നുതാവകംചോദ്യമെത്രയുംഹൃദ്യംനമു
ക്കിന്നുഞാൻകുറഞ്ഞോന്നുവിസ്തരിച്ചതുംചൊല്ലാം
എത്രയുംപവിത്രമഞ്ചാമത്തെവേദംതാനെ
ന്നത്രചൊല്ലേറുംഭാരതത്തിൽവെച്ചേറ്റംമുഖ്യം
ചിത്രമച്യുതഭക്തിസിദ്ധിദംരഹസ്യമീ
സ്സത്രവൃത്താന്തംകേൾക്കുംസജ്ജനംസമസ്തവും
ബ്രഹ്മഗോഹത്യാദിയാംപാതകംനശിച്ചുത
ജ്ജന്മസംസിദ്ധങ്ങളാമൈശ്വയ്യാദ്യങ്ങളാലെ
ശർമ്മവുംഭുജിച്ചിരുന്നായുരന്തത്തിൽചെന്നു
ചിന്മയൻതങ്കൽചേരുമില്ലസംശയംതെല്ലാം
ഭക്തിവിശ്വാസത്തോടുംഭദ്രനാംഭവാനുള്ള
മൊത്തിരുന്നിതുവേണ്ടുംവണ്ണമേശ്രവിച്ചാലും
ഭുക്തിമുക്തിദനാകുംദൈവമാംമുകുന്ദനെ
ഹൃത്തിലങ്ങുറപ്പിച്ചുസേവിച്ചപോരുംധന്യൻ
ധർമ്മജൻമഹാരാജൻനിർമ്മലാശയൻമഹാ
ധർമ്മനീതിമാനതിമാനുഷകർമ്മാവശീ
കല് മഷംവെടിഞ്ഞുള്ളബാഹുവിക്രമംകൊണ്ടു
കർമ്മഠന്മാരാംനാലുതമ്പിമാരോടുംകൂടി
കുറ്റുകാരെന്നുള്ളതുവിട്ടുപദ്രവിയ്ക്കന്ന
ന്തൃറ്റുപേരാകുംനൃപന്മാരോടുശങ്കയ്ക്കാതെ
ഏറ്റുനിനിന്നഹോപതിനെട്ടുനാൾകഴിവോളം
തോറ്റുരോകാതെചെയ്തഘോരമാംരണാങ്കണെ
വെല്ലുവാകാതുള്ളവീരനാംഭീഷ്മൻതന്നെ
വില്ലുവയ്പിച്ചബാണതല്പത്തിൽചെർത്തുപിന്നെ
കൊല്ലുവാനടുത്തീടുംദ്രോണനാമാചായ്യനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.