താൾ:Jaimini Aswamadham Kilippattul 1921.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 അശ്വമേധം
സ്തബ്ധമാംശ്വാസത്തോടുമേതുമൊന്നനങ്ങാതെ ചത്തവൻപോലെകിടന്നീടിനാനഹോചിരം എന്തിതെന്നുള്ളംകായുംമന്ത്രിബാന്ധവൻമാരു മന്തികേചുഴന്നുകേഴുന്നതിൻമദ്ധ്യേനൃപ ഹഹമൽകൃതംകഷ്ടംഹരിഭക്തനായുള്ള മഹനീയനാംനൃപൻമരണംപ്രാപിച്ചിതോ ഗുണവത്സലന്നൊരുഗുരുവാംമോഹമെന്നാ ലുണർവുണ്ടാകായ് വാനെന്തുടനേനോക്കീടണം ഇതിസംഭ്രമത്തോടുമിനപൗത്രനാംബാല നതിസൽഗുണശീലനരികിൽചെന്നുനോക്കി നിർവാതമാകുംനൃപന്നുള്ളൊരാനനംകണ്ടു ദുർവാരതാപത്തോടുമങ്ങടുത്തിരുന്നുടൻ തന്നുടെചേലാഞ്ചലംകൊണ്ടുവീശിക്കൊണ്ടാട ലൊന്നുമേല്ക്കാതെകാക്കുംശൗരിയെവിചാരിച്ചു സത്ഭക്തിയോടുംകീർത്തിച്ചർത്ഥിച്ചാനനന്തനാം സർപ്പത്തിന്മീതേശയിയ്ക്കുന്നദൈവമേപോറ്റി ഭക്തവത്സലശതപത്രലോചനകൃഷ്ണ ഭക്തനാംഭദ്രാവതീപത്തനാധിപൻനൃപൻ ഹന്തമേശരംകൊണ്ടുവീണുപോയ് രണത്തിങ്ക ലന്തമേറ്റവൻകണക്കുണ്ടിതാകിടക്കുന്നു ചിത്തദുസ്സഹംഭവൽഭക്തനിഗ്രഹംനൂന മിത്തരംഭവിയ്ക്കുമെന്നേതുമോർത്തീലീബാലൻ വല്ലവീപതേഭവൽസേവകൊണ്ടിനിക്കുണ്ടു വല്ലപുണ്യവുമെന്നാലായതിൻഫലത്താലേ വന്നവൈകല്യംവിട്ടുവെക്കമേങ്ങൽക്കേണമീ മന്നവൻമനംതെളിഞ്ഞവ്വണ്ണമല്ലെന്നാകിൽ കെട്ടുപോമിവന്നുള്ളപൗരുഷംസമസ്തവും കിട്ടുകില്ലൊട്ടെങ്കിലുംപുണ്യകീർത്തിയുംലോകേ കൺമുനത്തെല്ലൊന്നിളക്കേണമേമമസ്വാമിൻ

15*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/126&oldid=161073" എന്ന താളിൽനിന്ന് ശേഖരിച്ചത്