ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Jaimini Aswamadham Kilippattul 1921.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119 കിളിപ്പാട്ട്
മെയ്യിന്റെസന്ധിബന്ധംപൊട്ടുമാറിടിയ്ക്കയും നിയ്യെന്റെനേരാളല്ലെന്നെത്രയുംചൊടിയ്ക്കയും തിയ്യിന്റെചൂടുണ്ടാകുംമട്ടിലിട്ടടിയ്ക്കയും കയ്ക്കലായ് വരുംകാലുംകയ്യുമൊന്നൊടിയ്ക്കയും പുഷ്കലാരാവംകൂട്ടിപ്പല്ലുകൾകടിയ്ക്കയും മുഷ്കുവന്നുദിയ്ക്കുന്നതപ്പൊഴെമുടിയ്ക്കയു മുൾക്കുമാലുദിയ്ക്കുമാറെല്ലുകൾപൊടിയ്ക്കയും കുത്തിയുംമുഖങ്ങളിൽകൂർത്തകൈനഖങ്ങൾകൊ ണ്ടെത്തിയുള്ളിടുംതോറുമെത്രയുംപിളർക്കയും ചുട്ടശോണിതംചാടിപ്പിയ്ക്കയുംവലിച്ചിഴെ ച്ചിട്ടസഹ്യയാംവപുശ്രാന്തിയെവളർക്കയും തങ്ങളിൽസമംചെയ്തുനോക്കിനാരല്പംനേരം സംഗരശ്രമംകൊണ്ടുസങ്കടംവർദ്ധിച്ചുടൻ ചിത്തബോധവുംമറഞ്ഞാരണ്ടുപേരുംമറി ഞ്ഞസ്ഥലത്തിങ്കൽപതിച്ചീടിനാരത്രാന്തരേ കർണ്ണജൻമോഹംതെളിഞ്ഞേറ്റുടൻമനക്കാമ്പി ലണ്ഡജദ്ധ്വദ്ധ്യാനംചെയ്തുചൈതന്യംനേടി കല്ലെറിഞ്ഞുണർത്തിയേറ്റുള്ളശാർദ്ദൂലംപോലെ ചൊല്ലെഴുംശൗര്യംകൊണ്ടുശോഭിച്ചുകോപിച്ചുടൻ ചൊല്ലെഴുംശൗര്യംകൊണ്ടുശോഭിച്ചുകോപിച്ചുടൻ തന്നുടെചാപംഗ്രഹിച്ചാർത്തുടുത്തീടുംനേരം നിന്നുനേർത്തീടുംയൗവനാശ്വഭൂപനെനോക്കി നല്ലതഞ്ചത്തിൽതൊടുത്താകർണ്ണംവലിച്ചുള്ള ഭല്ലപഞ്ചകംപ്രാണവഞ്ചകംപ്രയോഗിച്ചാൻ ചട്ടറ്റവണ്ണംദുർന്നിവാരമായ് ചെന്നിട്ടതു ചട്ടയ്ക്കുഭംഗംവന്നമാർത്തട്ടിൽതറയ്ക്കയാൽ ഛിന്നസൂതാശ്വസ്യന്ദനാദിയായ് മൂർഛിച്ചങ്ങു മന്നവൻമറിഞ്ഞുഭൂമണ്ഡലേവീണീടിനാൻ ചീർത്തകാറ്റടികൊണ്ടുള്ളാർത്തയാംരംഭയ്ക്കുനേ

രാത്തവൈകല്യംവീണപാർത്ഥിവൻമഹാകുല്യൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/125&oldid=161072" എന്ന താളിൽനിന്ന് ശേഖരിച്ചത്