118 അശ്വമേധം
ഹന്തനൂറോളംചുറ്റിച്ചൂഴിയിൽപ്രക്ഷേപിച്ചാ
നന്തരംവന്നീലവന്നേറ്റവൻബലത്താലേ
നില്ക്കിലാകില്ലെന്നോർത്തുഭീമനെപ്പിടിച്ചിട്ടു
പൊക്കിയൊന്നടിച്ചുകീഴിട്ടതത്ഭുതംതന്നെ
അക്ഷതപ്രതീകനായുത്ഥാനംചെയ്തുഭീമ
നക്ഷണംപഞ്ചാനനപ്രദ്ധ്വാനംമുഴക്കിനാൻ
ക്രുദ്ധനായെരിഞ്ഞോരുമത്തഹസ്തിയെവേഗാ
ലുദ്ധരിച്ചൂക്കോടെറിഞ്ഞീടിനാൻസുവേഗനേ
ഉച്ചത്തിൽചിരിച്ചതിശക്തനാംസുവേഗനു
മിച്ഛയ്ക്കുചേരുംവണ്ണമച്ചെല്ലുംഗജേന്ദ്രനേ
അപ്രയാസമായ്പിടിച്ചങ്ങോട്ടുംവിട്ടീടിനാ
നപ്രകാരമേപൃഥാപുത്രനുംപൃത്ഥ്വീപതേ
എന്തുവിസ്മയംപലവട്ടമീവണ്ണംതന്നെ
പന്തുപോലിവർതമ്മിൽപ്രക്ഷേപിയ്ക്കുകമൂലം
ദന്തിപുംഗവൻതളർന്നെത്രെയുംവശംകെട്ടു
സന്ധിബന്ധവുംവിട്ടുചത്തുപോയനന്തരം
വിദ്രുതംബഹുക്രുദ്ധനായുള്ളഭീമൻചാടി
ശത്രുതൻകരുത്തോടൊത്തുള്ളമാർത്തട്ടിൽതന്നെ
പൊട്ടിയെല്ലരിഞ്ഞിട്ടുശോണിതംചാടുംവണ്ണം
മുഷ്ടിയൊന്നുയർത്തൊരുഘട്ടനംചെയ്തീടിനാൻ
തട്ടിയന്നേരംബലോൽകൃഷ്ടനാംസുവേഗനും
പുഷ്ടിയേറീടുംകോപംപൂണ്ടുതാഡനംചെയ്താൻ
മുട്ടിനിന്നുടൻതമ്മിൽമുഷ്കരന്മാരാമവർ
മുഷ്ടിയുദ്ധവുംമുതൃത്തീടിനാർഭയങ്കരം
ഒട്ടുമേകുറയ്ക്കാതെവിക്രമംമറയ്ക്കാതെ
കിട്ടുമേജയംജവാലെന്നുള്ളൊരുള്ളത്തോടും
വിട്ടുമാറാതെചീറിമെക്കട്ടുകേറിപ്പല
മട്ടുമാറാതെകൂടുംകോപേനകാട്ടീടിനാർ
കയ്യിന്റെമുട്ടുകൊണ്ടുംകാലിന്റെമുട്ടുകൊണ്ടും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.