117 കിളിപ്പാട്ട്
വിഹരിച്ചീടുംവിധൗബഹുപൗരുഷത്തോടെ
ബുദ്ധിമാനാകുംസുവേഗാഹ്വയൻനൃപാത്മജ
നെത്തിനാനെതൃത്തുപോരാടുവാൻഭീമാന്തികേ
എത്രയുംബലോദ്ധതൻഭീമനെത്തടുത്തുംകൊ
ണ്ടിത്താംകടുത്തുചൊല്ലീടിനാ"നെടോവീര
നില്ക്കനില്ക്കനീകാട്ടിത്തന്നവുക്രമത്തിനീ
മല്ക്കരപ്രതാഡനംസമ്മാനംവാങ്ങീടുമോ
തന്നയയ്ക്കുവാൻതാനേവന്നുയൗവനാശ്വന്റെ
നന്ദനൻസുവേഗൻഞാനെന്നറിഞ്ഞെതൃത്താലും"
എന്നുരച്ചുഴറ്റോടുമുഗ്രമാംഗദായുധം
തന്നുടെവലങ്കയ്യിൽകയ്ക്കൊണ്ടുസിംഹംപോലെ
സ്യന്ദനംവെടിഞ്ഞുഭൂമണ്ഡലംതന്നിൽചാടി
നിന്നനന്തരംതരംനോക്കിക്കണ്ടായത്തോടെ
മത്തനാംമരുൽസുതന്നുള്ളോരുമൂർദ്ധാവിലു
മൊത്തമാറുരസ്തടംതന്നിലുംതല്ലീടിനാൻ
താഡനംരണ്ടുംതടുത്തുഗ്രനാംമരുൽസൂനു
മൂഢനാംനിനക്കെന്തുശക്തിയെന്നുഴറ്റോടെ
പാടവത്തോടുംസുവേഗോത്തമാംഗത്തിൽതന്നെ
പാടനംതട്ടീടുന്നതാഡനംചെയ്തീടിനാൻ
ശിക്ഷയോടവൻതടുത്തീടിനാനേവംതമ്മി
ലക്ഷയോദ്യമത്തോടുമുദ്ധതന്മാരായവർ
നിഷ്ഠൂരന്മാരായ്ക്കയർത്തിഷ്ടമാംഗദായുദ്ധ
മൊട്ടുനേരംചെയ്തലഞ്ഞിട്ടുവിസ്മയംപൂണ്ടു
ഒപ്പമെന്നല്ലാതൊന്നുംകണ്ടീലാവിശേഷമെ
ന്നുത്ഭവിച്ചീടുംലജ്ജയോടുമങ്ങൊഴിയ്ക്കാതെ
തട്ടിവീഴിപ്പാൻതരംചിന്തിച്ചുകോപംകൊണ്ടു
ദൃഷ്ടിയുംചുവപ്പിച്ചുപോരടിപ്പതിന്മദ്ധ്യേ
തക്കത്തിൽസുവേഗനെകയ്ക്കൊണ്ടുശക്തൻഭീമൻ
പൊക്കത്തിൽതലയ്ക്കുമേലാക്കിയൂക്കോടുംകൂടി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.