116 അശ്വമേധം
മുതിരുംമദംകൊണ്ടുകുതറിച്ചാടിമണ്ടും
കുതിരക്കൂട്ടങ്ങളുംരുധിരപ്ളൂതങ്ങളായ്
തണ്ടലെല്ലൊടിഞ്ഞിട്ടുംതല്ലുകൊണ്ടുയർന്നീടു
മിണ്ടലേന്തീടുന്നുടലൊക്കവെപൊടിഞ്ഞിട്ടും
മിക്കതുംപൊടിഞ്ഞുപോയെങ്കിലുംകോപംനിൽക്കാ
ഞ്ഞുൾക്കരുത്തോറുംഭീമൻപാഞ്ഞുപാഞ്ഞടിയ്ക്കുന്നു
മണ്ടുമൂക്കേറുംമരുൽസൂനുവിൻജാനൂരുക്കൾ
കൊണ്ടുവർദ്ധിയ്ക്കുംകൊടുങ്കാറ്റുചെന്നടിയ്ക്കയാൽ
സ്യന്ദനങ്ങളുംഹയേഭങ്ങളുംകാലാൾകളും
ചെന്നണഞ്ഞല്ലോപറന്നംബരത്തിങ്കൽക്ഷണം
വട്ടത്തിൽഭ്രമിച്ചുതൂലങ്ങൾപോലുടൻധരാ
പൃഷ്ഠത്തിൽപരിച്ചുചൂർണ്ണങ്ങളായെന്നേവേണ്ടു
ക്ഷത്രിയാത്മജന്മാരാംനൽഭടൻമാരുംതഥാ
ഹസ്തിസാദികളശ്വസാദികളായുള്ളോരും
വസ്രങ്ങളോടെസർവഭൂഷണങ്ങളുംപോയി
വക്ത്രങ്ങൾശുഷ്കിച്ചിട്ടുരക്തവുംഛർദിച്ചഹോ
മസ്തകംകീഴ്പെട്ടായുംമുക്തകേശന്മാരായു
മസ്തപുണ്യന്മാരായമർത്ത്യന്മാർകണക്കിനെ
അംബരത്തിങ്കൽനിന്നിട്ടാലംബഹീനന്മാരാ
യമ്മഹീതലെവീണുവിസ്മയംവിശാംപതേ
ഹരിമാഹാത്മ്യംകേൾക്കാതൊരുവിശ്വംപോലുടൻ
പരിപീഡിതമായിട്ടവശേഷിച്ചസൈന്ന്യം
ഭ്രമസംയുക്തംമഹാഭയമുൾക്കൊണ്ടുമണ്ടീ
ശമമെന്നിയേപലദിശിജീവിപ്പാൻവേണ്ടി
കുന്നുപോലായീകുണപങ്ങൾവീണൊന്നായതിൽ
നിന്നുചാടീടുംകടുംചോലയാംചോരപ്പുഴ
ഒഴുകീഭയങ്കരംപൊടിപോക്കാനായതിൽ
മുഴുകീയുടൽപുറംകഴുകീവസുന്ധരാ
പ്രഹരിച്ചേവംഭീമൻനൃഹരിശ്രേഷ്ഠോപമൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.