113 കിളിപ്പാട്ട്
മദ്രികന്ദരേനിന്നുശത്രൂസൈന്യത്തിൽചാടി
വത്സനെമോചിപ്പിച്ചുകൊള്ളുവാൻകരുത്തോടും
തത്സമീപത്തിൽചെന്നാനന്നേരംവൃഷദ്ധ്വജൻ
വിട്ടവജ്രാസ്ത്രംകൊണ്ടുപർവതംനശിപ്പിച്ചു
രുഷ്ടനായടുക്കുന്നഭീമസേനനെനോക്കി
നില്ക്കുകെന്നുണർത്തിച്ചുചക്രമൊന്നെടുത്തിട്ടു
നിർഗ്ഗമിച്ചരിപ്രമുക്തങ്ങളാംശരങ്ങളെ
എണ്മണിപ്രായംമുറിച്ചാക്രമംതുടങ്ങിനാൻ
കണ്മണിഭ്രമംകയ്ക്കൊണ്ടപ്പോഴെനൃപോത്തമൻ
ശക്രവിക്രമാഢ്യനവ്യഗ്രമുഗ്രമായ്ക്കണ്ട
ചക്രവുംമുറിച്ചവൻചാപമേന്തീടുംമുമ്പിൽ
ഭല്ലമൊന്നെടുത്തെയ്താനായതൌദ്ധത്യത്തോടും
ഫുല്ലമാംതേജസ്സോടുംചെന്നുബാലോരസ്ഥലം
നിർഭിണ്ണമാക്കിക്കടുഞ്ചോരയെച്ചാടിയ്ക്കയാൽ
നില്പിന്നുമാകെന്നായിട്ടുങ്ങിനെതളർന്നവൻ
വന്നമോഹത്താലങ്ങുവീണുപോയ് മരിച്ചപോ
ലെന്നനേരമേമറുപക്ഷക്കാരാർത്തീടിനാർ
ബലിയെന്നുള്ളപേരുംവിളിയുംപൂണ്ടബാലൻ
വലിയച്ഛനായുള്ളയമരാട്ടിനെത്തന്നെ
അവലോകിച്ചുസേവിച്ചവിടെവാണീടുവാ
നവലേപവുംവെടിഞ്ഞധുനാപോയീടിനാൻ
രണമാടുവാൻകൊതിച്ചിനിമറ്റുള്ളകൂട്ട
രണകില്ലകംപകച്ചവരങ്ങോടീടുമേ
നമ്മുടെനൃപൻജയംപ്രാപിച്ചാനെന്നീവണ്ണം
സമ്മുഖന്മാരായ് നിന്നുനൃത്തവുംതുടങ്ങിനാർ
വിദ്ധനായ് വൃഷദ്ധ്വജൻവീണുപോയതുകണ്ടും
മത്തമാമരിക്കൂട്ടമാർക്കുന്നഘോഷംകേട്ടും
സന്താപകോപങ്ങൾകൊണ്ടന്ധനായ് വൃകോദര
നെന്താവതയ്യൊകഷ്ടംകഷ്ടമീവൃഷദ്ധ്വജൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.