താൾ:Jaimini Aswamadham Kilippattul 1921.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

111 കിളിപ്പാട്ട്
ചിഹ്നമാംശരച്ചന്ദ്രബിംബസന്നിഭംഛത്രം വെണ്മകൂടീടുംചാമരങ്ങളെന്നിവയെല്ലാം നന്മയേറീടുന്നർദ്ധചന്ദ്രമാംശരത്താലെ ഒന്നിച്ചുഖണ്ഡിച്ചുവീഴ്ത്തീടിനാൻവൃഷദ്ധ്വജൻ നന്ദിച്ചുതത്സാമർത്ഥ്യംകണ്ടവീരന്മാരപ്പോൾ മററുവില്ലെടുത്തുഭൂവല്ലഭൻകുലച്ചതിൽ തെറ്റുകൂടാതെബാണഷഷ്ടിയെത്തൊടുത്തെയ്താൻ വേറിടാതവചെന്നുവീരനാംകുമാരന്റെ മാറിടംപിളർത്താശുശോണിതംകുടിച്ചല്ലോ സൂരരശ്മികൾനീരമെന്നപോലതുകണ്ടു ശൂരനാംകിശോരനുൾക്കൊണ്ടവൻകോപത്തോടെ ഒന്നെരിഞ്ഞുടൻവിട്ടബാണപഞ്ചകംകൊണ്ടു മൂന്നമേനിയന്താവിൻകണ്ഠഖണ്ഡനംചെയ്തു സ്യന്ദനംവലിയ്ക്കുന്നവാഹങ്ങൾനാലിനേയും കൊന്നനന്തരംപാരിലായയൌവനാശ്വനേ മൂടിനാൻമഹാശരവൃഷ്ടികൊണ്ടദൃശ്യനാ ക്കീടിനാനതിൽപരംപീഡിതാത്മാവായ് നൃപൻ പേടികൊണ്ടകന്നോടിസ്സൈന്യങ്ങളെല്ലാവരും കൂടിനിന്നകംപകച്ചെത്രയുംദുഃഖംതേടി മന്നവൻഹതൻഹതൻഹന്തദൈവമേശര ച്ഛന്നനെന്നതീവകോലാഹലംകൂട്ടീടിനാർ തദ്രവംമുഴങ്ങുമ്പോൾതത്രസംഗരാങ്കണേ രൌദ്രദർശന ൻകർണ്ണനന്ദനൻമഹാദക്ഷൻ അർക്കനില്ലെന്നാക്കിനാനാത്മസായകങ്ങൾകൊ ണ്ടക്കണക്കുണ്ടാക്കിയൊരന്ധകാരത്തെനോക്കി ശത്രുവിൻ‌പുരസ്ഥലേമുത്തച്ഛനായിട്ടുള്ള മിത്രനേനിരാകരിയ്ക്കുന്നതെന്തതിക്രമം കഷ്ടമെന്നൊരുലജ്ജകൊണ്ടെന്നുതോന്നുംവണ്ണം

പുഷ്ടതേജസ്സോടൊക്കുംതീക്ഷ് ണമാമാഗ്നേയാസ്ത്രം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/117&oldid=161063" എന്ന താളിൽനിന്ന് ശേഖരിച്ചത്