താൾ:Jaimini Aswamadham Kilippattul 1921.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 അശ്വമേധം

ചണ്ഡനാംഘടോല്ക്കചൻതന്നുടെപുത്രൻമേഘ വർണ്ണനാംനിശാചരനിദ്ദേഹത്തിന്റെപൌത്രൻ ഞങ്ങൾമൂവരുംധർമ്മജാജ്ഞയാഭയംവെടി ഞ്ഞിങ്ങണഞ്ഞവർസത്യംതന്നിമിത്തവുംചൊല്ലാം ധർമിഷ്ഠൻവിശിഷ്ടധീജൂഷ്ടനാംയുധിഷ്ഠിര നമ്മട്ടിൽപ്രകൃഷ്ടമാമിഷ്ടിയൊന്നനുഷ്ഠിപ്പാൻ കല്പിച്ചുകംസാന്തകൻതൻകടാക്ഷത്താലിങ്ങു നില്പുള്ളഹയേന്ദ്രനെക്കൊണ്ടങ്ങുചെന്നീടുവാൻ വിട്ടയച്ചവർഞങ്ങൾവന്നേവംപിടിച്ചല്ലോ കട്ടതാണിതെന്നുള്ളദൂഷണംവന്നീടായ് വാൻ യുദ്ധവുംതുടർന്നേവംനേരിട്ടുവീരന്മാരെ കൃത്തദേഹന്മാരാക്കിവീഴ്ത്തിനേനിതിൻവണ്ണം ശത്രുഭാവത്തോടെതൃത്തീടുകിൽഭവാനുള്ള പുത്രസോദരാമാത്യമിത്രാദിവർഗ്ഗത്തെയും മൽക്കരപ്രതാപേനനീരാക്കിയാരാധിച്ചു ഭർഗ്ഗസന്തോഷംവളർത്തക്ഷണേഭവാനേയും വൃദ്ധനെന്നോർത്തീടാതെകൂർത്തബാണാഗ്രംകൊണ്ടു വിദ്ധനാക്കുവൻവീഴിപ്പിയ്ക്കുവൻജയിയ്ക്കുവൻ ബദ്ധനാക്കുവൻനൂനമത്രയല്ലുടൻഭവൽ പത്തനത്തിങ്കൽകടന്നസ്തസംശയംബലാൽ മുത്തുവെൺകൊറ്റക്കുടചാമരംമുതല്ക്കുള്ള വസ്തുസഞ്ചയംദിവ്യഹസ്തിതേർതുരംഗങ്ങ ളെന്നിവയെല്ലാംഹരിച്ചിങ്ങടക്കുവൻഭംഗ മെന്നിയെജയത്തോടുംകൊണ്ടങ്ങുപോയീടുവൻ നിഷ്ഫലംമദുക്തമെന്നല്പവുംതോന്നീടേണ്ട മൽബലംകൃപാലുവാമബ്ജലോചനൻകൃഷ്ണൻ തൽപദംഭജിക്കയാലുൾപ്രസാദംപൂണ്ടിങ്ങു ഷൾപദപ്രഭാവനാംദേവകീകിശോരകൻ

തൃക്കടക്കണ്ണിൻമുനകൊണ്ടെന്നെനിയോഗിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/114&oldid=161061" എന്ന താളിൽനിന്ന് ശേഖരിച്ചത്