101 കിളിപ്പാട്ട്
സ്സൊന്നിതാണാർജ്ജിക്കുവാനുളള തെന്നോതേണമോ
വിദ്വത്വമേറുംമഹത്തുക്കളീമഹാധർമ്മം
വ്യത്യസ്തമായിപ്പറഞ്ഞീടുന്നുചൊല്ലീടുവൻ
നിർല്ലജ്ജംനാനാമുഖാലോകനംചെയ്തുംകൊണ്ടു
ചൊല്ലൊക്കുംസ്വഭാവാദിശോഭയെക്കാട്ടിക്കാട്ടി
മരുവുംസുപ്രൌഢയാംപരസേനയെപ്രാപി
ച്ചുരുമർദ്ദനംചെയ്യുന്നൊരുവീരന്മാരവർ
സുസ്ഥിരപ്രകീർത്തിമാന്മാരാകുമെന്നാണല്ലൊ
പൃത്ഥ്വിയിൽപ്രസിദ്ധിയെന്നോർത്തറിഞ്ഞീടേണമേ
മൃഷയായുളള വാക്കല്ലിതുകേൾക്കേണംതവ
സ് നുഷയാണിക്കാണുന്നപൃതനാവിലാസിനി
ശിതബാണൌഘനഖശിഖരങ്ങളാലുരഃ
ക്ഷതമാചരിയ്ക്കുവാൻചിതമാംഭാവത്തോടും
മന്നിരീക്ഷണംചെയ്തീടുന്നുപാർത്തീലേഭവാ
നിന്നിവൾക്കുളളമുഖമെന്മുഖത്തിലുമായി
ശ്വശുരൻഭവാലിടയ്ക്കണയുന്നതുകണ്ടാൽ
സ്വശുഭാരംഭംവെടിഞ്ഞിവൾപിന്തിരിഞ്ഞോടും
കില്ലതിന്നുണ്ടൊപിന്നെത്തെല്ലുമേപതാകോദ്യൽ
പല്ലവാവൃതംമുഖംകാട്ടുകില്ലെന്നാകയാൽ
ഒന്നുചെയ്യേണംഭവാനങ്ങുമാറേണംഞങ്ങ
ളിന്നുനിശ്ശങ്കംസമാഘാതസങ്കേതസ്ഥലേ
തങ്ങളിൽകാമത്തിന്നുതക്കമാറടുത്തുളള
സംഗമംകഴിഞ്ഞൊഴിഞ്ഞീടുന്നകാലംവരെ
സ്വസ്ഥനായമർന്നിരുന്നീടേണമല്പംനേര"
മിത്ഥമാത്മജൻചൊല്ലുംമുഗ്ദ്ധമാംവാക്യംകേട്ടു
സന്തോഷമന്ദസ്മിതംചെയ്തതിന്നൊക്കുവണ്ണം
കുന്തീനന്ദനനായഭീമനുംചൊല്ലീടിനാൻ
"പ്രഥമംനീതാനയിസുതവിദ്രുതമിന്നീ
വിധയാംസേനാവിലാസിനിയെഗ്ഗമിച്ചാലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.