താൾ:Jaimini Aswamadham Kilippattul 1921.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 അശ്വമേധം
അന്തകൻപോലെകയർത്തുഗ്രമാംഭാവത്തോടു മന്തികംപ്രവേശിച്ചഭീമസേനനെക്കണ്ടു വില്ലിടംകക്ഷത്തിൽവച്ചിട്ടുകുമ്പിട്ടീവാക്യം ചൊല്ലിനാൻ 'മഹാവീരമൌലിമൌക്തികക്കല്ലെ കൌരവക്ഷയംചെയ്തദുർവാരവീര്യംകൊണ്ടു ഗൌരവംകൂടുംഭവാനത്രവന്നതിന്നോർത്താൽ ‌എന്തുകാരണംരണംചെയ് വാനുള്ളത്യാശയോ ഹന്തുകാമമോഭവന്മാനസംമഹാത്ഭുതം വിഷ്ടപത്രയംവന്നിട്ടില്ലിങ്ങുതിട്ടംഭവൽ പുഷ്ടവിക്രമംപ്രയോഗിയ്ക്കുകിൽകഷ്ടംതന്നെ ത്വൽബലംസഹിയ്ക്കുകില്ലിക്കണ്ടസൈന്യംകണ്ടാ ലല്പമസ്ഥാനത്തിങ്കലാക്രമംചെയ്യാവതോ മത്തനാംഗജത്തിന്റെമസ്തകംപിളർക്കുന്നോ രുത്തമപ്രഭാവനായുള്ളകേസരിയ്ക്കോർത്താൽ എത്രയുംഹാസ്യംതന്നെചെറ്റുമെയശസ്യമ ല്ലത്രഹാപിപീലികാമർദ്ദനംമഹാമതേ എങ്കിലിക്കൃശാംഗിയായിട്ടുകണ്ടീടുംസേനാ മങ്കയാളെന്നെക്കണ്ടുമുന്നമാശ്രയിക്കയാൽ സസ്പൃഹംഭവൽപുത്രനായഞാൻവരിക്കയാ ലല്പമീവണ്ണംനാണംകൈവിട്ടിങ്ങണഞ്ഞവൾ മല്പിതൃവ്യനാംഭവാനാലിപ്പോളുപേക്ഷ്യതാ ‌നുൾപരിഭ്രമംകാട്ടുന്നിവളെമർദ്ദിച്ചുഞാൻ പൈത്രമാംയശ്ശസിനെസമ്പാദിച്ചേകീടുവൻ ജൈത്രനാംഭവാനിങ്ങുകേളിയ്ക്കുഭാവിക്കേണ്ടാ അസ്ഥിരംശരീരമെല്ലായ്പൊഴുംതാരുണ്യവു മത്തരംതരംഗംപോലത്രഭംഗുരംതന്നെ ലക്ഷ്മിയുംസ്ഥൈര്യത്തോടെനില്ക്കുന്നില്ലൊരേടത്തു മക്ഷിയിൽപെടുന്നപിമ്പക്ഷണേനശിയ്ക്കുന്നു

മന്നിലെന്നെക്കുംനിന്നീടുന്നതേവർക്കുംയശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/106&oldid=161052" എന്ന താളിൽനിന്ന് ശേഖരിച്ചത്