99 കിളിപ്പാട്ട്
ലസ്ത്രങ്ങളൂരിത്തൊടുക്കുന്നനേരത്തിൽതന്നെ
തൽപ്രതീക്ഷണംചെയ്തപർവതേനിന്നീടുന്ന
സൽപ്രതാപനാംസമീരാത്മജൻവൃകോദരൻ
ചിത്രമീക്കൃത്യംബലാലേകനെജയംകൊതി
ച്ചിത്രപേർചുഴന്നേറ്റതേറ്റമക്രമംതന്നെ
ബാലനിന്നിവൻമഹാശക്തികൊണ്ടരിദ്ധ്വംസ
ശീസനെന്നിരിയ്ക്കിലുംയുദ്ധമിത്തരംചെയ്താൽ
കേടുകൂടാതെജയിച്ചീടുവാനൻപരംഞെരു
ങ്ങീടുമെന്നല്ലാപരുങ്ങീടുവാനെളുപ്പമാം
എന്തിനീകുഴപ്പംഞാനുള്ളപ്പോൾതുണയ്ക്കുവാ
നന്തികെചെല്ലുന്നതുണ്ടെന്നുറച്ചുഴറ്റോടെ
ഭണ്ഡപാണിയാംകാലനെന്നപോലോജസ്സോടും
ചണ്ഡമാംഗദായുധംകയ്ക്കൊണ്ടൊന്നാർത്തുചാടി
പാരിടംപൊടിച്ചുംകൊണ്ടോടിച്ചെന്നീടുന്നേരം
നേരിടുംവില്ലാളികപേടിച്ചങ്ങൊഴിഞ്ഞുടൻ
മണ്ടിനാരഹൊചിലർനിർഭയസ്ഥലങ്ങളെ
ത്തെണ്ടിനാർചിലർചിലർമോഹിച്ചുവീണീടിനാർ
ഞൊണ്ടിനാർചിലർവീണുകാലൊടിഞ്ഞോടിച്ചിലർ
കുണ്ടിലായൊളിച്ചുവാണീടിനാർവേറെചിലർ
കുണ്ഠിതാത്മനാതടഞ്ഞോടുന്നവാഹനന്തോറും
ശുണ്ഠിയുംകയ്ക്കൊണ്ടുയത്തീടിനാർചമ്മട്ടിയെ
പണ്ടിതിൻവണ്ണംവന്നിട്ടില്ലെന്നുതമ്മിൽതമ്മിൽ
കണ്ടിടാതകന്നുകേണീടിനാരയ്യൊചിലർ
ഞെട്ടിയെത്രയുംകമ്പമുണ്ടായിചിലർക്കകം
മട്ടയെന്നല്ലാചിലർക്കപ്പൊഴേപരസ്പരം
മുട്ടിയങ്ങിനെന്മണിസ്യന്ദനദ്ധ്വജങ്ങളും
പൊട്ടിയിങ്ങിനെമുഴുത്തുള്ളസംഭ്രമോദയെ
ബന്ധമെന്തിതിന്നെന്നചിന്തയാവൃഷദ്ധ്വജൻ
സിന്ധുഗംഭീരൻവീരൻചൂഴവുംനോക്കുന്നേരം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.