താൾ:Jaimini Aswamadham Kilippattul 1921.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 അശ്വമേധം
അത്രധീരന്മാർപതിച്ചീടിനാർപരന്മാരാ ലസ്ത്രനിർഭിണ്ണന്മാരായെന്തിതിൽപരംവേണ്ടു തൽഭടോദിതംശ്രവിച്ചത്ഭുതോദയത്തോടു മുൾഭയത്തോടുംചോദിച്ചീടിനാൻ നൃപോത്തമൻ "എത്രയുംചിത്രംനിങ്ങൾചൊന്നതാഹവംചെയ് വാ നെത്രപേർവന്നിട്ടുണ്ടുശത്രുക്കൾകണ്ടോനിങ്ങൾ എത്രയുണ്ടഹോബലമെന്നിതൊക്കവേചൊൽവി" നിത്തരംനൃപോക്തംകേട്ടോർത്തുചൊല്ലിനാരവർ "വന്നിട്ടുണ്ടല്ലോമൂന്നുവീരന്മാർപദാതികൾ മുന്നിട്ടുഹയത്തിനെക്കട്ടരക്ഷസ്സാണേകൻ ക്ഷത്രബാലകൻകാലകല്പനിപ്പെരുമ്പട യ്ക്കത്രസംക്ഷയംചേർത്തചിത്രവീര്യവാനേകൻ തത്രശൈലസ്ഥൻഭീമൻധന്യമൂർത്തിമാനന്യ ‌നത്രദൃഷ്ടന്മാരിവരില്ലമറ്റാരുംപിന്നെ ഹരിതൻഭക്തിയില്ലാതൊരുദുഷ്ടനാംപുത്രൻ ദുരിതംചെയ്യുന്നവൻനിജവംശജന്മാരെ പരിചോടശുദ്ധിയാംനിരയെവീഴ്ത്തുന്നപോ ലരിശംകയ്ക്കൊണ്ടടുത്തരിസഞ്ചയങ്ങളെ ക്ഷിതിയിൽപതിപ്പിച്ചചതുരൻദ്വിതീയനാ ണതിമാനുഷകൃത്യനതുബോധിക്കേണമേ" മന്നവൻമഹാഭാഗനന്നേരംകൊള്ളാമേവം വന്നവന്മാരേവരെന്നോർത്തൊന്നോതീടിനാൻ "നന്നുവൃത്താന്തംനിരൂപിയ്ക്കുകൽത്രിമൂർത്തിക ളിന്നുവമ്പോടീവന്നവീരന്മാരെന്നേവരൂ എന്നുമേനരന്മാർക്കുശക്തിയുണ്ടാകുന്നത ല്ലെന്നുടെഹയാപഹാരത്തിനെൻഭടന്മാരെ ഛന്നരൂപന്മാരായദേവന്മാതന്നെഗൂഢം വന്നതിക്രമംചെയ്തമർത്ത്യന്മാരിവരെന്നാൽ

ചിത്തസന്തോഷംവരുത്തീടുവൻദേവന്മാർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/102&oldid=161048" എന്ന താളിൽനിന്ന് ശേഖരിച്ചത്